തൊമ്മന്‍ കുര്യന്‍ (കുര്യാച്ചന്‍-83) നിര്യാതനായി

കല്ലറ: പറവന്‍തുരുത്ത് മണ്ണാട്ടുപറന്പില്‍ തൊമ്മന്‍ കുര്യന്‍ (കുര്യാച്ചന്‍-83) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് കല്ലറ സെന്‍റ് തോമസ് പഴയപള്ളിയില്‍. ഭാര്യ പരേതയായ മോളി മാഞ്ഞൂര്‍ സൗത്ത് വടാത്തല കുടുംബാംഗം.

മക്കള്‍: പരേതനായ ടോമി, ബിനോയി (മസ്കറ്റ്), ജോപ്പന്‍ (ദുബായ്), ജോര്‍ജ്കുട്ടി, റീന (ഇരുവരും യുഎസ്എ), കുഞ്ഞുമോന്‍ (അയര്‍ലന്‍ഡ്). മരുമക്കള്‍: വിജയമ്മ പൂഴിക്കുന്നേല്‍ (യുഎസ്എ), ലിസി ഉപ്പൂട്ടില്‍ (മസ്കറ്റ്), ലിസി കുറുവന്‍തൊട്ടി (ദുബായ്), ആഗ്നസ് ഞരളക്കാട്ടുകുന്നേല്‍, സാബു നെല്ലാമറ്റം (ഇരുവരും യുഎസ്എ), സെലിന്‍ മല്ലികത്തോട്ടം (അയര്‍ലന്‍ഡ്). മൃതദേഹം നാളെ ഒന്‍പതിന് വസതിയില്‍ കൊണ്ടുവരും.