ഡോ. സുജ ജോസ് ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു

ജോസ് കെ ജോയി

നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 20182020 കമ്മറ്റിയുടെ ജോയിന്റ് സെക്രട്ടറിആയി മത്സരിക്കുമെന്ന് ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡോ. സുജ ജോസ് അറിയിച്ചു.ഔദ്യോഗിക ജീവിതത്തിലും സംഘടനാതലത്തിലും ധാര്‍മ്മികബോധത്തോടെ, സാമൂഹ്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച് തന്റെ കഴിവു തെളിയിച്ചിട്ടുള്ള നിരവിധി വര്‍ഷങ്ങളായി അമേരിക്കയിലെ കലാ സംസ്കരിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സുജ, വുമണ്‍സ് ഫോറം ന്യൂ ജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ആയും സേവനം അനുഷ്ടിച്ചുവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി നോര്‍ത്ത് അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനു ഉടമയാണ് ഡോ. സുജ ജോസ്.മികച്ച സംഘാടക , ഗായിക ,നര്‍ത്തികി , പ്രോഗ്രാം കോഡിനേറ്റര്‍ , എം.സി തുടണ്ടി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ് , ഏവര്‍കും സുപരിചിതയാണ്. കലാസംസ്കരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വെക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ തുടക്കം മുതല്‍ ട്രഷര്‍, സെക്രട്ടറി എന്നിങ്ങനെ വിവിധ പദവികളില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തിട്ടുള്ള സുജ ജോസ് ഫൊക്കാനയുടെ നേതൃത്യനിരയിലേക്ക് കടന്നു വരുന്നത് തന്റെ കഴിവുകള്‍ സമൂഹത്തിനു വേണ്ടി വിനിയോഗിക്കുക എന്നതിന് വേണ്ടിയാണ്. ഉറച്ച നിശ്ചയ ദാര്‍ഢ്യവും പ്രതിഭാപടവമുള്ള ഡോ. സുജ ജോസ് ഫൊക്കാനക്ക് വേണ്ടി തന്റെ കഴിവുകള്‍ നൂറു ശതമാനം വിനിയോഗിക്കും എന്ന് അറിയിച്ചു.ഇന്ത്യയിലെയും അമേരിക്കയിലെയും അനുദിന രാഷ്ട്രീയ സംഭവ വികാസങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും പിറന്ന നാടും കര്‍മ്മ ഭൂമിയും തമ്മിലുള്ള രാഷ്ട്രീയമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടും ,ഫൊക്കാനയുടെ എല്ലാവിധമായാ പുരോഗതിക്കുവേണ്ടി നല്ല ഒരു പ്രവര്‍ത്തനം കാഴ്ച്ച വെക്കാം എന്ന് ഒരു വിശ്വാസം തനിക്കു ഉണ്ടെന്നും അവര്‍ അറിയിച്ചു.

ഹെല്‍ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. സുജ ജോസ് ഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കും ഒപ്പം ന്യൂ ജേഴ്‌സിയില്‍ ലിവിഗ്സ്റ്റണില്‍ താമസിക്കുന്നു.