ആത്മാഭിമാനമുണ്ടെങ്കില്‍ കോടിയേരി രാജി വയ്ക്കണമെന്ന് ബിജെപി

തിരുവനന്തപുരം: മകനെതിരായ കോടികളുടെ തട്ടിപ്പ് ആരോപണത്തില്‍ ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ് കുമാര്‍.

ലോക കേരള സഭ സംഘടിപ്പിച്ചതിന് പിന്നിലും സാമ്പത്തിക നേട്ടമാണ് ലക്ഷ്യമിട്ടത്. പരിപാടിക്ക് ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായികളെല്ലാം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹയാത്രികരാണ്. ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.