എവിടെ ജോണ്‍? :: (1) കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍

കൊച്ചി ലത്തീന്‍ രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കല്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷനായതിനെ ക്കുറിച്ചുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ അന്വേഷണ പരമ്പര ആരംഭിക്കുന്നു.

കൊച്ചി രൂപതാ ബിഷപ്പായിരുന്ന ഡോ: ജോസഫ് കുരീത്തറ അന്തരിക്കുമ്പോള്‍ ഊര്‍ബന്‍ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്നു കൊത്തലിങ്കോ സന്യാസസഭാംഗമായിരുന്ന ഫാദര്‍ ജോണ്‍ തട്ടുങ്കല്‍. ഡോ :കുരീ ത്തറയുടെ മരണശേഷം രൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത് ഫാദര്‍ ജോസി കണ്ട നാട്ടുതറയായിരുന്നു. അടുത്ത ബിഷപ്പിനെ തീരുമാനിക്കുന്നതു വരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഡോ: ജോസികണ്ടനാട്ടുതറ പുതിയ ബിഷപ്പാ കുമെന്നാണ് രൂപതയിലെ പുരോഹിതരും അല്‍മായ നേതൃത്വവും വിശ്വസിച്ചിരുന്നത്. അന്നത്തെ വികാരി ജനറലായിരുന്ന ഡോ: ജോസഫ് കരിയിലിനെ മറികടന്നാണ് ഡോ: ജോസി കണ്ടനാട്ടുതറ രൂപതയുടെ താല്‍ക്കാലിക ചുമതലയേറ്റത്.
എന്നാല്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് തകിടം മറിഞ്ഞത് ഇന്ത്യയിലെ ന്യൂണ്‍ ഷോ ( സ്ഥാനപതി ) യായിരുന്ന പെദ്രോ ലോപ്പസ് ക്വിന്‍ത്വാനയുടെ ഇടപെടലാണ് ബിഷപ് നിയമനത്തില്‍ നിര്‍ണ്ണായകമായത്. പുതിയ ബിഷപ്പിനെ നിയമിച്ചുകൊണ്ട് റോമില്‍ നിന്നു വന്ന ഉത്തരവ് പുരോഹിതരേയും അല്‍മായ നേതാക്കളേയും ഒരു പോലെ അല്‍ഭുതപ്പെടുത്തി. എഴുപുന്ന ഇടവകാംഗവും കൊത്തലിങ്കോ സഭയിലെ പുരോഹിതനും കൊച്ചിക്കാര്‍ക്ക് പൊതുവെ പുതു മുഖവുമായ ഡോ: ജോണ്‍ തട്ട3ങ്കലിന്‍െ പേരാണ് വത്തിക്കാനിലും തല്‍സമയം കൊച്ചി രൂപതാ ആസ്ഥാനത്തും പ്രഖ്യാപിക്കപ്പെട്ടത്.. ഇതോടെ ബിഷപ്പിന്റെ കുപ്പായവും അരപ്പട്ടയും തുന്നി കാത്തിരുന്ന രണ്ടു പേര്‍ പരിഹാസ്യരായി.. വളരെ വൈകാതെ റോമില്‍ നിന്നും നിയുക്ത മെത്രാനെത്തി. ആരോഗ്യ ദൃഡഗാത്രനും സൗമ്യനുമായിരുന്നു പുതിയ പിതാവ് ഇടവകയിലെ അല്‍മായ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം ജനങ്ങളെ സമീപിക്കുന്ന ആ വലിയ ഇടയന് എളുപ്പം കഴിഞ്ഞു.
രൂപതയിലെ മുഴുവന്‍ ഇടവകയിലും സന്ദര്‍ശനം നടത്തിയ ബിഷപ്പ് തട്ടുങ്കല്‍ വളരെപ്പെട്ടെന്നു തന്നെ വിശ്വാസികളുടെ മനസ്സില്‍ കയറിപ്പറ്റി. ഇടവക ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ അഭിവൃദ്ധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരു പുതിയ പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി. പത്തു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട മാസ്റ്റര്‍ പ്ലാനിന് ‘രൂപത ദശവത്സര പദ്ധതി’ എന്ന പേരും നല്‍കി. അതിന്റെ ഭാഗമായാണ് ഡോ: ജോസഫ് കൂരീത്തറയുടെ സ്വപ്നമായിരുന്ന ഫാത്തിമ ആശുപത്രി ജോണ്‍ തട്ടുങ്കല്‍ യാഥാര്‍ത്ഥ്യമാക്കിയത് .. രൂപതയിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ കൊച്ചിന്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പുതിയ ദിശാബോധം നല്‍കി. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വിമന്‍സ് ഇന്റഗ്രേറ്റഡ് ഡവലപ്പ്‌മെന്റ് സൊസൈറ്റിക്ക് ബിഷപ്പ് രൂപം നല്‍കി കൊച്ചിയിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ സെഹിയോന്‍ പ്രേക്ഷിത സംഘത്തിന് വലിയ അംഗീകാരം നല്‍കുന്നതും പ്രേക്ഷിത പ്രവര്‍ത്തനം കാരുണ്യ പ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിക്കുന്നതും ഡോ: ജോണ്‍ തട്ടുങ്കലായിരുന്നു. ഇടവകയിലെ ഭവന രഹിതര്‍ക്കു വേണ്ടി കാരിത്താസിന്റെ സഹകരണത്തോടെ എഴുപുന്ന നീണ്ടകരയില്‍ അദ്ദേഹം ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.
അന്നത്തെ വികാരി ജനറലായിരുന്ന ഡോ: ജോസഫ് കരിയിലിനെ അദ്ദേഹം ആ സ്ഥാനത്തു തന്നെ നിലനിര്‍ത്തി. താമസിയാതെ ജോസഫ് കരിയില്‍ പുനലൂര്‍ ബിഷപ്പായി നിയമിതനായി. പീന്നീട് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ തൈക്കുട്ടത്തിലായിരുന്നു. വികാരി ജനറലായി ചുമതലയേറ്റത് ഇടവക ജനവും രൂപതാ ഭരണവും പരസ്പര വിശ്വാസത്തില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കേയാണ് രുപതാസ്ഥാനത്തു നിന്ന് ചില അപശബ്ദങ്ങള്‍ ഉയരുന്നത്. ബിഷപ്പ് വിദേശത്തായിരുന്ന അവസരത്തില്‍ രൂപതയുടെ പണപ്പെട്ടി സൂക്ഷിച്ചിരുന്ന പൊക്യുറേറ്റര്‍ ഫാദര്‍ ജോപ്പി കൂട്ടുങ്കലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘മഴനൃത്തം’ എന്ന ആഭാസത്തോടെയാണ് രൂപതയുടെ മേല്‍ കരിനിഴല്‍ വീഴുന്നത്. നഗരത്തില്‍ നിന്ന് സ്ത്രീ പുരുഷന്‍മാരെ ബോട്ടിലെത്തിച്ച് ചെല്ലാനം പഞ്ചായത്തിലെ കുഗ്രാമത്തില്‍ നടത്തിയ മഴനൃത്തമെന്ന ആഭാസനൃത്തം ഏഷ്യാനെറ്റ് സൂര്യാ ടിവി അക്കമുള്ള ചാനലുകള്‍ വന്‍ വാര്‍ത്തയാക്കി ജോപ്പി കൂട്ടുങ്കല്‍ എന്ന പുരോഹിതന്‍ മദ്യ ഗ്ലാസ്സുമായി നര്‍ത്തകര്‍ക്കിടയിലൂടെ ഊളിയിടുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു.
കൃത്രിമമായ മഴയുണ്ടാക്കി ആ മഴയില്‍ നനഞ്ഞ് മഴസംഗീതത്തിന്റെ അകമ്പടിയോടെ ആണും പെണ്ണും ഉറഞ്ഞു തുള്ളുന്നതും പരസ്പരം പുണരുന്നതും ചുംബിക്കുന്നതും മദ്യപിക്കുന്നതും ചാനലില്‍ കണ്ടു കൊണ്ടാണ് ലോകത്തോടൊപ്പം കൊച്ചി ജനതയും ഉറക്കമുണര്‍ന്നത് ‘ രൂപതയില്‍ അഞടിക്കാന്‍ പോകുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നൂവെന്ന് അന്നാരു മറിഞ്ഞില്ല

അക്കഥ നാളെ…..