ദുല്‍ഖറിന്റെ കൊച്ചു രാജകുമാരിക്ക് പേരിട്ടു

ദുല്‍ഖറിന്റെ കൊച്ചു രാജകുമാരിയുടെ പേര് ‘മറിയം അമീറ സല്‍മാന്‍’ എന്നാണെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രെയ്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയര്‍ ചെയ്തിരിക്കുന്നത്. നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള കാര്‍ഡിലാണ് കുഞ്ഞിന്റെ പേര് ‘മറിയം അമീറ സല്‍മാന്‍’ എന്നാണെന്ന് വ്യക്തമാകുന്നത്.

dul-2

മെയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന് പെണ്‍കുഞ്ഞ് പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് അമാല്‍ പ്രസവിച്ചത്. ദുല്‍ഖര്‍, മമ്മൂട്ടി, സുല്‍ഫത്ത്, നസ്രിയ, വിക്രം പ്രഭു, നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ‘ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസവമാണ്. എന്റെ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ലഭിച്ചിരിക്കുന്നു. എന്റെ വളരെക്കാലത്തെ ആഗ്രഹം സഫലീകരിച്ചു. എനിക്ക് എന്റെ രാജകുമാരിയെ ലഭിച്ചു.’ ദുല്‍ഖര്‍ െഫയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഡിസംബര്‍ 2011ലാണ് ദുല്‍ക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാര്‍ഥ പേര് സുഫിയ എന്നാണ്.