കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്‌സി – ആറ്റുകാൽ പൊങ്കാല കൊണ്ടാടുന്നു

ന്യു ജേർസി:കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്‌സി (KHNJ – Local Chapter of KHNA) ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ദിനമായ മാർച്ച്‌ 2നു ന്യു ജേർസിയിലെ ചിന്മയ വൃന്ദാവനത്തിൽ വെച്ചു ആറ്റുകാൽ പൊങ്കാല മഹോൽസവം കൊണ്ടാടുന്നു.അമേരിക്കൻ മലയാളികളുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും വിപുലമായി ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നത്.

ലോകത്തിലെ സ്ത്രീകളുടെ മാത്രമായ ഏറ്റവും വലിയ ഉത്സവമായി ഗിന്നസ്‌ ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പൊങ്കാല തിന്മക്കുകേൽ നന്മ നേടിയ വിജയത്തെ പ്രതിനിധാനം ചെയ്യുന്നു.
ന്യൂ ജേർസിയിലെ ഹിന്ദു സമൂഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കേരളാ ഹിന്ദൂസ് ഓഫ് ന്യൂ ജേഴ്‌സിയാണു ആറ്റുകാൽ പൊങ്കാല ആദ്യമായി സംഘടിപ്പിക്കുന്നത് .കേരള ഹിന്ദുസ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ്‌ രേഖാ മേനോൻ നേത്രുത്വം നൽകുന്ന ഈ ആഘോഷം 2019 ൽ ന്യൂ ജേർസിയിൽ നടക്കുന്ന KHNA ഗ്ലോബൽ ഹിന്ദു കൺവെൻഷന്റെ മുന്നൊരുക്കം കൂടിയാണ്.സ്ത്രീ ശാക്തീകരണത്തിനു മലയാളി ഹിന്ദുക്കളുടെ സംഭാവനയായ ആറ്റുകാൽ പൊങ്കാല അമേരിക്കയിൽ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്നതിന് രേഖാ മേനോനു പിന്തുണയുമായി കെ എച് എൻ എ യും കെ എച് എൻ ജെ യുടെ വനിതാ നേതൃത്വ നിരയും സുസ്സജ്ജമായി രംഗത്തുണ്ട് .ഈ പുണ്യമുഹൂർത്തത്തിന്റെ ഭാഗമാകുവാൻ എല്ലാവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.Chinmaya Vrindavan Address : 95 Cranbury Neck Rd, Cranbury, NJ 08512For more details please contactRekha Menon – (732-841-9258)
Madhu Cheriyedath (848-202-0101)
Maya Menon (908-327-2812)
Ravi Ramachandran (201-315-9146)
Sanjeevkumar (732-306-7406)