ദാവോസില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന

ബെയ്ജിംഗ്: ദാവോസില്‍ ലോക സാമ്പത്തിക ഫോറം (ഡബ്ലു.ഇ.എഫ്) വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെയുള്ള പ്രസംഗത്തെ പിന്തുണച്ച് ചൈന. മോദി ഉയര്‍ത്തിയ സാമ്പത്തിക സംരക്ഷണ വാദത്തിനെതിരേ ഒരുമിച്ച് പോരാടാമെന്നും ആഗോളവത്കരണം ശക്തിപ്പെടുത്താന്‍ കൈകോര്‍ക്കാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ച്യൂങ് പറഞ്ഞു.

ഇന്ത്യയ്‌ക്കൊപ്പം മാത്രമല്ല സാമ്പത്തിക സംരക്ഷണ വാദത്തിനെതിരെ എല്ലാ രാജ്യങ്ങളുമായും കൈകോര്‍ക്കാന്‍ ചൈനയ്ക്ക് താല്‍പ്പര്യമുണ്ട്. മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ദാവോസില്‍ പ്രസംഗിക്കവെയാണ് സാമ്പത്തിക സംരക്ഷണവാദം സ്വന്തം കാര്യം മാത്രം നോക്കുന്ന സാമ്പത്തിക നയങ്ങളും ഭീകരതയെയും കാലാവസ്ഥാ വ്യതിയാനത്തെയും പോലെ അപകടകരമാണെന്ന് മോദി പറഞ്ഞത്. ആഗോളീകരണം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. ഇത്തരം പ്രവണതകളെ ഭീകരതയെയും കാലാവസ്ഥാവ്യതിയാനത്തെയുംകാള്‍ കുറച്ചുകാണാനാവില്ലെന്നും മോദി പറഞ്ഞിരുന്നു.