കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍

മെക്‌സിക്കന്‍ സിറ്റി: കാണാതായ യുവതിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ മെക്‌സിക്കോയിലാണ് സംഭവം. 28കാരിയായ മഗ്ദലേന അഗ്യുലാര്‍ എന്ന യുവതിയുടെ മൃതദേഹം കഷണങ്ങളാക്കി മുന്‍ ഭര്‍ത്താവായ സീസര്‍ ലോപെസിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് പാകപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രണ്ട് കുട്ടികളുടെ മാതാവായ യുവതി മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് മക്കളെ കൊണ്ടുവരാനായി എത്തിയതായിരുന്നു.

ഒരാഴ്ചയോളമായി യുവതിക്കായി തിരച്ചില്‍ നടക്കുകയായിരുന്നു. ഈ മാസം 13ന് രാവിലെ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കുട്ടികളെ വിളിക്കാനായി പോയതാണ് മഗ്ദലേനയെന്ന് ബന്ധുക്കള്‍ പറഞ്ഞു.പോലീസ് നടത്തിയ തിരച്ചിലിലാണ് സീസര്‍ ലോപെസിന്റെ വീട്ടിലെ അടുക്കളയില്‍ നിന്ന് മൃതദേഹങ്ങള്‍ കറിവെച്ച നിലയില്‍ കണ്ടെത്തിയത്.

കൈകാലുകള്‍ സ്റ്റൗവില്‍ വെച്ച പാത്രത്തിനുള്ളിലും പാകംചെയ്ത അരക്കെട്ടുഭാഗം മറ്റൊരു പാത്രത്തിലും കണ്ടെത്തി. അടുക്കളയിലെ ഫ്രിഡ്ജില്‍ പ്ലാസ്റ്റിക് കവറിലാക്കി ബാക്കി ശരീരഭാഗങ്ങളും സൂക്ഷിച്ചിരുന്നു. പ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വക്താക്കള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ