“ആദി”യുടെ കുതിപ്പിൽ പുലിയും മുരുകനും വീഴുന്നു

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ‘ആദി’ മികച്ച വിജയം നേടി തിയറ്റര്‍ കയ്യടിക്കിയിരിക്കുകയാണ്. എന്നാല്‍ ചിത്രം റിലീസായി ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ പ്രകാരം 4.70 കോടി രൂപ കേരളത്തില്‍ നിന്ന് നേടി.

കേരളത്തില്‍ 200 തിയേറ്ററുകളിലായാണ് ആദി റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ പുലിമുരുകന്‍, മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ എന്നി ചിത്രങ്ങളുടെ ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡുകളെ പിന്തള്ളിയാണ് ആദി റെക്കോര്‍ഡ് സൃഷ്ടിച്ചത്. നിലവില്‍ മോഹന്‍ലാലിന്റെ വില്ലനാണ് ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ നേടുന്ന ചിത്രം. 4.91 കോടിയാണ് ആദ്യദിനം വില്ലന്‍ നേടിയത്. ദ് ഗ്രേറ്റ് ഫാദര്ര്‍ 4.31 ഉം പുലിമുരുകന്‍ 4.6 ഉം കോടി രൂപയാണ് ആദ്യദിനം നേടിയത്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി മികച്ച പ്രതികരണത്തോടെ തിയറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. മാത്രമല്ല പ്രണവിനെ പ്രശംസിച്ച് സിനിമാരംഗത്ത് നിന്നും നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.