35 C
Kochi
Thursday, April 25, 2024
പ്രണവ് അങ്ങനെയാണ്;ആരാണ് ഈ ചെറുപ്പക്കാരനെ ഇഷ്ടപ്പെടാതെ പോവുക

പ്രണവ് അങ്ങനെയാണ്;ആരാണ് ഈ ചെറുപ്പക്കാരനെ ഇഷ്ടപ്പെടാതെ പോവുക

കൊച്ചി: നേരത്തെ തന്നെ പറഞ്ഞിരുന്നു സംവിധായകന്‍ ജിത്തു ജോസഫിനോട്. എന്നെ ഇതിനൊന്നും കിട്ടില്ല. ഞാന്‍ യാത്രയ്ക്ക് പുറപ്പെടുകയാണ്. പ്രമോഷനും അഭിമുഖങ്ങള്‍ക്കും എന്നെ കാക്കേണ്ട. അതുതന്നെയാണ് പുതിയ ആക്ഷന്‍ ഹീറോയായി തിളഞ്ഞുന്ന പ്രണവ് മോഹന്‍ലാലും ചെയ്യുന്നത്.

ആദി എന്ന കന്നിച്ചിത്രത്തിന്റെ വെള്ളിവെള്ളിച്ചത്തില്‍ നിന്ന് അകന്ന് ഹിമാലയത്തില്‍ പര്യടനത്തിനാണ് പ്രണവ്. ആദിയുടെ ആദ്യവിശേഷങ്ങളൊക്കെ പുറത്തുവരുമ്പോള്‍ അതിന്റെ ആവേശങ്ങളില്‍ നിന്നകന്ന് മഞ്ഞിലൂടെ സ്വന്തം വഴി തേടി നടക്കുകയാണ്. ആദിയെ കുറിച്ച് പറഞ്ഞതില്‍ കുറച്ചൊക്കെ കേട്ടു. തനിക്കിവിടെ ഫോണില്‍ റേഞ്ചില്ലെന്നാണ് മകന്‍ അമ്മ സുചിത്രയെ അറിയിച്ചത്.സജീവ് സോമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പും വീഡിയോയും അനുസരിച്ച് പ്രണവ് തന്റെ ജീവിതപര്യവേക്ഷണം തുടരുകയാണ്. തണുത്തുറഞ്ഞ ഹിമാലയത്തില്‍. പുതിയ മനുഷ്യനായി പുതിയ തരംഗമൊരുക്കാന്‍ വീണ്ടുമെത്തുമെന്ന പ്രതീക്ഷ നല്‍കി കൊണ്ട്.