കൊല്ലും കൊലയും താലിബാൻ തീവ്രവാദികൾക്ക് പുത്തരിയല്ല;കാബൂളിൽ നാല്പത് മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു, 140 പേര്‍ക്ക് പരിക്ക്.

യൂറോപ്യന്‍ യൂണിയന്റേയും, ഹൈ പീസ് കൗണ്‍സിലിന്റേയും വിദേശ എംബസികളും സര്‍ക്കാര്‍ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നതിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

പൊലീസ് ചെക്ക് പോയിന്റിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം നടത്തിയത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.

ഒരാഴ്ച മുമ്പ് കാബൂളിലെ ആഡംബര ഹോട്ടല്‍ ആക്രമിച്ച താലിബാന്‍ 22 പേരെ കൊലപ്പെടുത്തിയിരുന്നു.