കടം വീട്ടിത്തുടങ്ങി;ഡല്‍ഹിയെ തളച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ലീഗിൽ ടീമിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന ആരാധകർക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം സമ്മാനിച്ച മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിപ്പോയ കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം പിടിച്ചെടുത്തത്.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ഡല്‍ഹി ഡൈനാമോസ് ഒരു ഗോളിനു മുന്നിലായിരുന്നു. മലയാളി താരം കെ. പ്രശാന്തിന്റെ പിഴവില്‍ ലഭിച്ച പെനല്‍റ്റിയില്‍ കാലു ഉച്ചെ നേടിയ ഗോളിലാണ് ആദ്യ പകുതിയിലെ ഡല്‍ഹിയുടെ മുന്നേറ്റം. കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ പോസ്റ്റില്‍ നിരന്തരം തലവേദനകള്‍ സൃഷ്ടിച്ച കളിയാണ് ആദ്യ പകുതിയില്‍ ഡല്‍ഹി പുറത്തെടുത്തത്.