ജാഗ്രത: കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘം സജീവം

കൊച്ചിയില്‍ കുട്ടികളെ തട്ടിയെടുക്കുന്ന സംഘത്തിലെ സ്ത്രീ അറസ്റ്റില്‍ രക്ഷിതാക്കള്‍ ഭീതിയില്‍ ; മലപ്പുറത്ത് കാറുകളിലെത്തി കുട്ടികളെ തട്ടിയെടുക്കുന്ന സംഘം പിടിയില്‍

കൊച്ചി: കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊച്ചിയിലെ വിവിധ സ്ഥങ്ങളില്‍ നിന്നും സ്‌കൂളുകളുടെ സമീപത്തുനിന്നും കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാന കണ്ണിയായ ആന്ധ്രാ സ്വദേശിനി ജംഗോലിയെ കൊച്ചി കസബ പോലീസ് അറസ്റ്റു ചെയ്തു.

ജംഗോലി
ജംഗോലി

പള്ളുരുത്തി സെയിന്റ് റീത്താസ് സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാരിയെ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ നാട്ടുകാരാണ് ജംഗോലിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത് എന്നാല്‍ സ്‌കൂള്‍ അധികൃതരോ കുട്ടിയുടെ രക്ഷിതാക്കളോ പോലീസില്‍ പരാതി കൊടുക്കാന്‍ തയ്യാറായില്ല. ഭിക്ഷാടനം നടത്തുന്ന ഈ സ്ത്രീ ഈ സ്‌കൂളിനു സമീപത്തെ അന്‍വറുടെ ഇളയ കുട്ടിയെ നാലു ദിവസങ്ങള്‍ക്കു മുന്‍പ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിനെതിരെ അന്‍വര്‍ നേരത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ജംഗോലിയെ പോലീസ് അറസ്റ്റു ചെയ്തത്.
ഒരു സംഘം കുട്ടികളെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ ഭീതിയിലാണ് കുട്ടികളുടെ രക്ഷിതാക്കള്‍ കഴിഞ്ഞ ഒരാഴ്ച്ചയായി രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കുട്ടികള്‍ സ്‌കൂളിലെത്തുന്നതും തിരിച്ചു പോകുന്നതും ഈ സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടികള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

kidnapping-4
ഇതിനിടെ മലപ്പുറം പുതിയങ്ങാടിയിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ചു. മാരുതി ഓമ്‌നി വാനിലെത്തിയ സംഘം കുട്ടിയെ വാനിലേക്ക് വലിച്ചു കേറ്റാന്‍ ശ്രമിക്കുന്നതിനി ടയില്‍ കുട്ടി ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പ്രതികളെ പിടികൂടി പെരുമാറിയ ശേഷം പോലീസില്‍ ഏല്‍പ്പിച്ചു.

kidnapping-5