മഞ്ജു വിചാരിച്ചെങ്കില്‍ ദിലീപിന്റെ 1000 കോടിയോളം സ്വന്തമാക്കാമായിരുന്നു

-ക്രിസ്റ്റഫര്‍ പെരേര-
തിരുവനന്തപുരം: ദിലീപ്-കാവ്യ വിവാഹം ചാനലുകളും സിനിമാ വാരികകളും വിറ്റ് കാശാക്കി ആഘോഷിക്കുമ്പോള്‍ മഞ്ജുവാര്യരെ കുറിച്ച് പറയാന്‍ സോഷ്യല്‍ മീഡിയമാത്രം. മഞ്ജു എടുത്ത നിലപാടുകള്‍ ശരിയാണെന്നാണ് നിരവധി പേര്‍ ഫെയ്‌സ്ബുക്കില്‍ കുറുപ്പുകളിടുന്നു.
എല്ലാം സഹിച്ച് മതിയായപ്പോള്‍ മഞ്ജുവിന് സ്വന്തം നിലപാടുകള്‍ എടുക്കുകയും അതില്‍ അടിയുറച്ച് നില്‍ക്കുകയും ചെയ്യേണ്ടി വന്നെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. പണത്തിനും പ്രശസ്തിക്കും വേണ്ടി മഞ്ജു ഒന്നും ചെയ്തില്ല.
ദിലീപുമായുള്ള ബന്ധം വേര്‍പെടുത്തുമ്പോള്‍ മഞ്ജു മുന്നോട്ട് വച്ച ഉപാധി തനിക്ക് ജീവനാംശം, നഷ്ടപരിഹാരം, സ്വത്ത് എന്നിവയൊന്നും വേണ്ടെന്നാണ്. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ദിലീപിന്റെ സ്വത്തിന്റെ പകുതിയോളം താരത്തിന്റെ പോക്കറ്റിലിരുന്നേനെ. ഏകദേശം രണ്ടായിരം കോടിയോളം രൂപയുടെ ആസ്തി ദിലീപിനുണ്ട്. പക്ഷെ, അതിന്റെയൊന്നും പങ്ക് പറ്റാന്‍ താരം തയ്യാറാകാഞ്ഞത് വ്യക്തിത്വമുള്ളത് കൊണ്ടാണ്. തന്നെ വിവാഹം കഴിച്ച ശേഷം തന്റെ സ്‌നേഹത്തെ പോലും വലിച്ചെറിഞ്ഞവരുടെ പണമോ മറ്റൊന്നും വേണ്ടെന്ന നിലപാടിലായിരുന്നു മഞ്ജു.
തന്റെ മാതാപിതാക്കള്‍ക്ക് കാന്‍സര്‍ ബാധിച്ച സ്ഥിയുണ്ടായിട്ടും താരം ദിലീപിനെ ആശ്രയിക്കാന്‍ താരം തയ്യാറായില്ല. അതേസമയം ദിലീപിന് മഞ്ജുവുമായി അകലുന്നതില്‍ ആദ്യകാലത്ത് വിഷമമുണ്ടായിരുന്നു. അതേ തുടര്‍ന്നാണ് രഞ്ജിത്തിന്റെയും മറ്റും സിനിമകളില്‍ മഞ്ജുവിനെ നായികയാക്കരുതെന്ന് വാശിപിടിച്ചത്. എന്നാല്‍ രണ്ടാം വിവാഹം കഴിഞ്ഞതോടെ ട്രോളന്‍മാര്‍ ദിലീപിനേം കാവ്യയേയും പരിഹസിക്കുകയാണ്. ദൃശ്യത്തില്‍ എസ്തറിനോട് മോഹന്‍ലാല്‍ പറയുന്ന ഡയലോഗുണ്ട് ‘ പൊലീസുകാര് തിരിച്ചും മറിച്ചും ചോദിക്കും അപ്പോള്‍ മോള് പറയണം ഒന്നും അറിയില്ല, ഞങ്ങളന്ന് പാറേപ്പള്ളീല്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നെന്ന് പറയണം’,  ഈ ഡയലോഗ് വെച്ച് ഇറങ്ങിയ ട്രോളാണ് ഏറ്റവും ശ്രദ്ധേയം. ദിലീപ് മകള്‍ മീനാക്ഷിയോട് പറയുകയാണ്- ‘ പത്രക്കാര് തിരിച്ചും മറിച്ചും ചോദിക്കും, അപ്പോള്‍ മോള് പറയണം, ഞാന്‍ പറഞ്ഞിട്ടാണ് അച്ഛന്‍ കാവ്യേ കെട്ടിയതെന്ന്’.