ദിലീപും സിദ്ധാർഥും സംഭവം തന്നെ;കുമാരസംഭവത്തിന്റെ പോസ്റ്റർ ഇറങ്ങി

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ദിലീപും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒരാളായ സിദ്ധാര്‍ഥും കട്ടക്കലിപ്പില്‍ ഉള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ദിലീപിന്‍ന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.