സൗബിന്റെ അടുത്ത പടം മമ്മൂട്ടിയോടൊപ്പം!;

പറവയുടെ സൂപ്പര്‍വിജയത്തിനു ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാണെന് സൂചന. നെക്സ്റ്റ്’ എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പുതിയ വാര്‍ത്ത ചര്‍ച്ചയാകുന്നത്.തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആണ് മമ്മൂട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രം നടന്‍ പോസ്റ്റ് ചെയ്തത്.

ഇതോടെ ഔദ്യോഗികസ്ഥിരീകരണമില്ലെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍, ആഷിഖ് അബു തുടങ്ങി പ്രമുഖര്‍ ചിത്രത്തിനുതാഴെ ആശംസകള്‍ നേര്‍ന്നെത്തി. ചിത്രത്തിനായി കാത്തിരിക്കാന്‍ വയ്യെന്ന് കമന്റുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ കൂടി എത്തിയത്. എന്തായാലും ഈ വര്‍ഷം തന്നെ സൗബിനില്‍ നിന്നും ഒരു മമ്മൂക്ക ചിത്രം പ്രതീക്ഷിക്കാമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

സംവിധാന സഹായി ആയി സിനിമാ ലോകത്ത് എത്തിയ സൗബിന്‍ വേറിട്ട വേഷങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടുകയായിരുന്നു. പറവയ്ക്ക് ശേഷം മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ സ്ട്രീറ്റ് ലൈറ്റ്‌സിലും സൗബിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശേഷം അണിയറയില്‍ റോസപ്പൂ, മോഹന്‍ലാല്‍, സുഡാനി ഫ്രെം നൈജീരിയ എന്നിങ്ങനെ മൂന്ന് സിനിമകളുമുണ്ട്.ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ‘അബ്രഹാമിന്റെ സന്തതികളില്‍’ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.