തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താൻ

Rajouri: Army Jawans & Jammu Kashmir Police during a search operation after dozens of rusted grenades and bullets were recovered during excavation in Rajouri district of Jammu and Kashmir on Thursday. PTI Photo (PTI10_20_2016_000277B)

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു. രജൗരി സെക്ടറില്‍ പാകിസ്താന്‍ സേന നടത്തിയ വെടിവയ്പില്‍ ഒരു സൈനികന്‍ കൂടി വീരമൃത്യൂവരിച്ചു. ഇന്നലെ രാത്രി മുതല്‍ രാജ്യാന്തര അതിര്‍ത്തിക്കു സമീപമുള്ള മൂന്ന് സെക്ടറുകളില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ പാക് സേന ആക്രമണം നടത്തുകയായിരുന്നു.

പൂഞ്ചിലെ മെന്ദഹര്‍ സെക്ടറില്‍ ബാല കോട്ട ഗ്രാമത്തില്‍ പാക്‌സേന നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഉദ്ധംപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞമാസം പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പാകിസ്താന്‍ 45 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.