ഉത്തരകൊറിയ ദാരിദ്രത്തിന്റെ പിടിയിൽ

പ്യോങ്യാംഗ് : ആണവ ശക്തിയിലൂടെ ലോകരാജ്യങ്ങൾക്ക് വെല്ലുവിളി ഉയർത്തിയ ഉത്തരകൊറിയ ദാരിദ്രത്തിന്റെ പിടിയിൽ. ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ 60,000 കൊറിയൻ കുട്ടികളെ ബാധിച്ചതായി ഐക്യരാഷ്ട്ര സഭ ശിശു ക്ഷേമനിധി റിപ്പോർട്ട്.

51 രാജ്യങ്ങളിലെ 48 മില്യൺ കുട്ടികൾക്ക് 3.6 ബില്യൺ ഡോളർ ദുരിതാശ്വാസ ഫണ്ടുകൾ നൽകാൻ യുനിസെഫ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൂടാതെ ലോകത്തിലെ വൻ ശക്തിയായ ഉത്തരകൊറിയയ്ക്ക് 16.5 ദശലക്ഷം ഡോളർ ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യ അരക്ഷിതാവസ്ഥയും വെള്ളത്തിന്റെ പരിമിതമായ ലഭ്യതയും കുട്ടികളിൽ പോഷകാഹാരക്കുറവ് ഉണ്ടാക്കുന്നുണ്ടെന്നും യൂനിസെഫ് പറയുന്നു. യുനൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ ഉപരോധങ്ങളുടെ അപ്രതീക്ഷിത പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്ര ശിശു ക്ഷേമനിധി പുതിയ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഭരണകൂടം ഇതിനെ കണക്കായിരുന്നത്.

എന്നാൽ ലോക രാജ്യങ്ങളുടെ സമ്മർദത്തിൽ ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയയുടെ പരീക്ഷണങ്ങൾക്കും , വ്യവസായത്തിനും ഉപരോധം ഏർപ്പെടുത്തി. ഈ ഉപരോധമാണ് നിലവിൽ കൊറിയൻ കുട്ടികളെ ബാധിച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ഉപരോധം ഇത്തരത്തിൽ നിലനിൽകുകയാണെങ്കിൽ ഉത്തരകൊറിയയ്ക്കുവേണ്ടി സഹായങ്ങൾ നൽകാൻ മനുഷ്യാവകാശ സംഘടനകൾ തയ്യാറായിരിക്കുകയാണ്. എന്നാൽ ഇത് ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തെ മറികടന്നല്ല. പകരം പട്ടിണി അനുഭവിക്കുന്നവർക്ക് സഹായം നൽകുകയാണ് ലക്ഷ്യം.

അന്താരാഷ്ട്ര ഉപരോധം ഉത്തരകൊറിയയെ ദോഷകരമായി ബാധിക്കുമെന്ന് നേരത്തെ അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപരോധം കിം ജോങ് ഉൻ എന്ന ഏകാധിപതിയുടെ ഭരണത്തിന്റെ ഫലമാണെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.