നീര്‍മാതള പൂവിനുള്ളില്‍ നീഹാരമായി ;ആമിയിലെ ആദ്യ ഗാനം

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ആമിയിലെ ആദ്യ ഗാനം പുറത്തിറങ്ങി.

നീര്‍മാതള പൂവിനുള്ളില്‍ നീഹാരമായി വീണ കാലം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്. ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചത്.