ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകും, സാമ്പത്തിക പരിഷ്‌ക്കരണ പരിപാടി വിജയം

ഡല്‍ഹി: സാമ്പത്തിക പരിഷ്‌ക്കരണ നടപടിയില്‍ വിജയമെന്ന് അരുണ്‍ ജെയ്റ്റ്‌ലി. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ ഏഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കുന്ന 2022 ല്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ജെയ്റ്റിലി പറഞ്ഞു.

ഉത്പാദന മേഖലയില്‍ വളര്‍ച്ച, നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്.നോട്ടു നിരോധനം നികുതി അടവില്‍ മാറ്റം വരുത്തിയെന്നും ബജറ്റില്‍ പറഞ്ഞു.കര്‍ഷകര്‍, വനിതകള്‍ എന്നിവര്‍ക്ക് പരിഗണന. ഇന്ധന വില വര്‍ധനവാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കര്‍ഷകര്‍ക്ക് ചെലവിന്റെ അന്‍പതു ശതമാനമെങ്കിലും കൂടുതല്‍ വരുമാനം ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ലക്ഷ്യം. റെക്കോര്‍ഡ് ഭക്ഷ്യോല്‍പാദനമാണ് രാജ്യത്തുണ്ടാകുന്നത്. ഉല്‍പാദനത്തിനൊപ്പം മികച്ച വില കര്‍ഷകര്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ പറഞ്ഞു.

അനാവശ്യ നടപടിക്രമങ്ങളില്‍ ഉഴലുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് സാങ്കേതിക വിദ്യയുടെ വിനിയോഗത്തോടെ നടപടികളില്‍ സുതാര്യത ഉറപ്പാക്കിയെന്നും ബജറ്റില്‍ പറഞ്ഞു.

അടിസ്ഥാനസൗകര്യ രംഗത്തും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിക്കും. കൃഷിക്കും ഗ്രാമീണമേഖലയ്ക്കും ആരോഗ്യക്ഷേമത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കും. ഇന്ത്യ 8.5 ശതമാനം വളര്‍ച്ച അടുത്തു തന്നെ കൈവരിക്കും.