ഹേയ് ജൂഡിൽ തൃഷയ്ക്ക് ശബ്ദം നൽകി ഗായിക സയനോര

നിവിന്‍ പോളിയും തെന്നിന്ത്യന്‍ താരം തൃഷയും നായികാനായകന്‍മാരായി എത്തുന്ന ചിത്രമാണ് ‘ഹേ ജൂഡ്’. ആദ്യമായി തൃഷ മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേക കൂടി ചിത്രത്തിനുണ്ട്. അത് മാത്രമല്ല, മറ്റൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. തൃഷയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ഒരു ഗായികയാണ്. സയനോര ഫിലിപ്പ്. സയനോര തന്നെയാണ് ഈ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ സയനോര റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി ശബ്ദം നല്‍കിയിരുന്നു.

Image may contain: 3 people, people smiling, closeup

ഔസേപ്പച്ചന്റെ സംഗീതത്തില്‍ രണ്ടു ഗാനങ്ങളും സയനോര ഹേ ജൂഡില്‍ പാടിയിട്ടുണ്ട്. ശ്യാമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിച്ചിക്ക് ശേഷമുള്ള നിവിന്റെ സിനിമയാണ് ഹേ ജൂഡ്. നേരത്തെ ശ്യാമപ്രസാദിന്റെ പൃഥ്വിരാജ് ചിത്രമായ ‘ഇവിടെ’യിലും നിവിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Image may contain: 5 people, people smiling, closeup and indoor

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല. ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാന്‍ പോകുന്ന Nivin Pauly ചിത്രം ‘ഹേ ജൂഡി’ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ. തെന്നിന്ത്യന്‍ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാന്‍ തയ്യാറായ Shyamaprasad Rajagopalസര്‍ ന് ഒരു പാട് താങ്ക്‌സ് !ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെന്‍ഡറിങ് നു സഹായിച്ച അമൃതക്കും,അജയിനും,ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോര്‍ട്ട് ഫിലിം ‘റാബിറ്റ് ഹോള്‍’ ന്റെ സംവിധായിക സൗ സദാനന്ദനും… really not able to hold back my happiness! Excited to be a part of this superb crew.Sang 2 wonderful songs for my dear ouseppachan sir too.
Humbled,blessed.