33 C
Kochi
Saturday, April 20, 2024
കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം

Web Desk

Indian Telegram Android App Indian Telegram IOS App

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 270 റണ്‍സ് വിജയ ലക്ഷ്യം 45.3 ഓവറില്‍ ഇന്ത്യ മറികടന്നു. ഏകദിനത്തിലെ 33ാം സെഞ്ചുറിയുമായി വിരാട് കോഹ്‌ലി നിലയുറപ്പിച്ചപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഡുപ്ലെസിസിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവില്‍ 270 റണ്‍സ് നേടിയെങ്കിലും 27 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെയും അജിങ്ക്യാ രഹാനെയുടെ അര്‍ദ്ധ സെഞ്ചുറിയുടെയും ബലത്തിലാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്. വിരാട് കോഹ്‌ലി 119 പന്തില്‍ 112 റണ്‍സ് നേടി പുറത്തായി. മികച്ച പിന്തുണ നല്‍കി രഹാനെ 86 പന്തില്‍ നിന്ന് അഞ്ചു ഫോറുകളുടേയും രണ്ടു സിക്‌സറുകളുടേയും പിന്‍ബലത്തില്‍ 79 റണ്ണുനേടി. ഫെഹ്ലുക്വോയോയുടെ പന്തിലാണ് ഇരുവരും പുറത്തായത്.എം.എസ്.ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യയുടെ വിജയ റണ്‍സ് കുറിച്ചത്. പതിഞ്ഞ താളത്തില്‍ തുടങ്ങി വിക്കറ്റുകളയാതെ വിജയലക്ഷ്യം കീഴടക്കുകയെന്ന തന്ത്രമാണ് ഇന്ത്യ ഡര്‍ബനില്‍ പയറ്റിയത്.

ഓപ്പണര്‍ ശിഖര്‍ ധവാന്‍ (29 പന്തില്‍ 35), രോഹിത് ശര്‍മ (30 പന്തില്‍ 20) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റു താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പെഹ്‌ലുക്വായോ രണ്ടു വിക്കറ്റും മോണി മോര്‍ക്കല്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ സ്‌കോര്‍ 33ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡികോക്കിനു ക്യാച്ച് നല്‍കി രോഹിത് പുറത്തായി. ശിഖര്‍ ധവാനെ മര്‍ക്‌റാം റണ്ണൗട്ടാക്കുകയായിരുന്നു. സ്‌കോര്‍ 256ല്‍ നില്‍ക്കെ അജിന്‍ക്യ രഹാനെയും പുറത്തായി. ഫെലൂക്‌വായോയുടെ പന്തില്‍ ഇമ്രാന്‍ താഹിറിനു ക്യാച്ചു നല്‍കിയാണു രഹാനെ കൂടാരം കയറിയത്. റബാഡയ്ക്കു ക്യാച്ച് നല്‍കിയായിരുന്നു കോഹ്‌ലിയുടെ മടക്കം.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവിലാണ് എട്ടു വിക്കറ്റു നഷ്ടത്തില്‍ 269 റണ്‍സ് നേടിയത്. 101 പന്തുകളില്‍ നിന്നാണു ഡുപ്ലെസി കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറി നേടിയത്. 109 പന്തുകള്‍ നീണ്ട ഇന്നിങ്‌സിനൊടുവില്‍ 120 റണ്‍സ് സ്വന്തമാക്കിയാണു ഡുപ്ലെസി പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്നും യുസ്‌വേന്ദ്ര ചഹല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഡുപ്ലെസിക്കു പുറമെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയതു ക്രിസ് മോറിസ് (43 പന്തില്‍ 37), ക്വിന്റണ്‍ ഡികോക്ക് (49 പന്തില്‍ 34), ഫെലൂക്‌വായോ (33 പന്തില്‍ പുറത്താകാതെ 27) എന്നിവര്‍ മാത്രം. ഹാഷിം അംല (17 പന്തില്‍ 16), എയ്ഡന്‍ മര്‍ക്‌റാം (21 പന്തില്‍ ഒന്‍പത്), ജെ.പി.ഡുമിനി (16 പന്തില്‍ 12), ഡേവിഡ് മില്ലര്‍ (ഒമ്പതു പന്തില്‍ ഏഴ്), റബാഡ (ഒന്ന്) എന്നിങ്ങനെയാണു പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സ്‌കോര്‍. മോണി മോര്‍ക്കല്‍ പുറത്താകാതെനിന്നു.