കേന്ദ്ര ബജറ്റ് ജോറെന്നു യൂസഫലി;തട്ടിപ്പെന്ന് പ്രവാസികൾ

ദുബൈ: നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രവാസികള്‍. പ്രത്യക്ഷത്തില്‍ പ്രവാസികള്‍ക്കായി യാതൊന്നും ബജറ്റില്‍ അവതരിപ്പിച്ചിട്ടില്ലെന്നും ഭൂരിപക്ഷം പ്രവാസികളും സാമ്പത്തിക നിരീക്ഷകരും അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രവാസി വ്യവസായികള്‍ ബജറ്റിനെ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം നല്‍കുന്നതാണ് ബജറ്റെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി അഭിപ്രായപ്പെട്ടു.

സ്വര്‍ണാഭരണ വിപണിക്ക് ഗുണകരമാകാന്‍ സാധ്യതയുള്ളതാണ് ബജറ്റെന്ന് പ്രമുഖ വ്യവസായിയും കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ടി.എസ്.കല്യാണരാമന്‍ വ്യക്തമാക്കി. വിദേശ ഇന്ത്യക്കാരുടെ കാഴ്ചപ്പാടില്‍ നിക്ഷേപകര്‍ക്ക് ചില നികുതി പരിഷ്‌കാരങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ലെന്ന് ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടെന്നും അവ ഫലത്തില്‍ വന്നാല്‍ മികച്ചതായിരിക്കുമെന്നും അഭിപ്രായം ഉയര്‍ന്നു.