25 C
Kochi
Wednesday, May 8, 2024
ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതു പാക്കിസ്ഥാനിലാണെന്നതിനു തെളിവുകളുണ്ടെന്ന് അഫ്ഗാന്‍ ഭരണകൂടം

ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതു പാക്കിസ്ഥാനിലാണെന്നതിനു തെളിവുകളുണ്ടെന്ന് അഫ്ഗാന്‍ ഭരണകൂടം

ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതു പാക്കിസ്ഥാനില്‍; തെളിവുകളുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍

Web Desk

Indian Telegram Android App Indian Telegram IOS App

കാബൂള്‍: രാജ്യത്ത് ആക്രമണം നടത്തുന്ന ഭീകരര്‍ക്കു പരിശീലനം നല്‍കുന്നതു പാക്കിസ്ഥാനിലാണെന്നതിനു തെളിവുകളുണ്ടെന്ന് അഫ്ഗാന്‍ ഭരണകൂടം. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരര്‍ക്കു പരിശീലനം ലഭിച്ചത് അഫ്ഗാനില്‍ നിന്നാണ്. പാക്കിസ്ഥാനില്‍ താലിബാന്‍ നേതാക്കളെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണെന്നും അഫ്ഗാന്‍ ആഭ്യന്തരമന്ത്രി വായിസ് അഹമ്മദ് ബര്‍മാക് ആരോപിച്ചു.

പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച അഫ്ഗാന്‍ സംഘം തെളിവുകള്‍ പാക്കിസ്ഥാനു നല്‍കി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ പിടികൂടിയ ആയുധധാരികളെ ചോദ്യം ചെയ്തപ്പോള്‍ പാക്ക് ബന്ധത്തിനുള്ള പല സൂചനകളും ലഭിച്ചു. പാക്കിസ്ഥാനിലെ അതിര്‍ത്തി നഗരമായ ചമനിലുള്ള മതപഠന കേന്ദ്രങ്ങളിലാണു ഇവര്‍ക്കു പരിശീലനം നല്‍കിയതെന്നും അഫ്ഗാന്‍ മന്ത്രി ആരോപിച്ചു. ആരോപണത്തോട് ഇതുവരെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഒരു മാസമായി താലിബാന്‍ ഉത്തരവാദിത്തമേറ്റെടുത്ത വിവിധ ആക്രമണങ്ങളില്‍ അഫ്ഗാനില്‍ ഇരുന്നൂറോളം പേരാണു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സൈനിക അക്കാദമിക്കുനേരെ ആക്രമണം നടത്തിയ തോക്കുധാരിയെ പിടികൂടിയതായും അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനു നടപടിയെടുക്കുന്നില്ലെന്നു വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നുണ്ട്. താലിബാന്റെയും ഹഖാനി നെറ്റ്‌വര്‍ക്കിന്റെയും 27 ഭീകരരെ കഴിഞ്ഞവര്‍ഷം നവംബറില്‍ അഫ്ഗാനിസ്ഥാനു കൈമാറിയതായി പാക്ക് ഉന്നതോദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു