വയറിളക്കം വന്നതിന് രണ്ടര ലക്ഷം രൂപ എഴുതി വാങ്ങിയ നാട്ടിൽ കണ്ണടയ്ക്ക് 49 ,900 രുപ ;നോ പ്രോബ്ലം

ജോളി ജോളി

കണ്ണ് കാണാത്തവർ…
ചെവി കേൾക്കാത്തവർ..
മാനസിക പ്രശ്നമുള്ളവർ…
ശാരീരിക അസ്വസ്ഥതയുള്ളവർ…
രോഗികൾ..
പകർച്ച വ്യാധിയുള്ളവർ..
നിത്യരോഗികൾ…
അസുഖം വന്നാൽ വിദേശ ചികിത്സ ആവശ്യമുള്ളവർ…
വൃദ്ധർ.
പരസഹായമില്ലാതെ കർമ്മങ്ങൾ ചെയ്യാൻ കഴിവില്ലാത്തവർ…
വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവർ…
ബുദ്ധിവൈകല്യം സംഭവിച്ചവർ..
എന്നിങ്ങനെയുള്ളവരെ നമ്മളെ ഭരിക്കാനായി തിഞ്ഞെടുക്കണോ എന്ന് പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു… !

അൻപതു വയസിനു മുകളിലുള്ളവർക്ക് അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.ഇത്തരക്കാരുടെ വാർധക്യകാല ചികിത്സക്കും വിശ്രമത്തിനും നിയമ നിർമ്മാണ സഭയെ പ്രയോജനപ്പെടുത്താൻ നമ്മൾ അനുവദിക്കരുത്……. !!

ഒരു സമൂഹത്തിന്റെയും തലമുറയുടെയും വളർച്ചക്ക് ഇത്തരം വയോ വൃദ്ധർ തടസമായി തീരുന്ന കാഴ്ചയാണ് നാം രാഷ്ട്രീയത്തിൽ കാണുന്നത്.
കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായി വിവരാവകാശ രേഖകകൾ പറയുന്നു.

ഇത് കേട്ടപ്പോൾ പണ്ടൊരു വൃദ്ധമന്ത്രി വയറിളക്കം വന്നതിന് രണ്ടര ലക്ഷം രൂപ എഴുതി വാങ്ങിയതാണ് ഓർമ്മ വന്നത്… !
സര്‍ക്കാര്‍ ചിലവ് ചുരുക്കലിനെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്നതിനിടെയാണ് മെഡിക്കല്‍ റീ ഇമ്ബേഴ്സിന്റെ പേരില്‍ അരലക്ഷം രൂപ കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ കൈപ്പറ്റിയിരിക്കുന്നത്.

കൈപ്പറ്റിയ തുകയില്‍ കണ്ണടയുടെ ഫ്രെയിമിന് 4900 രൂപയും ലെന്‍സിനായി 45,000 രൂപയുമാണ് സ്പീക്കര്‍ ചിലവാക്കിയത്.
വീട്ടിലെ പട്ടിയുടെ ദഹനക്കേടിന് പണ്ടൊരു മന്ത്രി അറുപതിനായിരം രൂപ എഴുതിയെടുത്തിരുന്നു.അന്ന് മൃഗസ്നേഹികളെ പേടിച്ച് ആരും ഒന്നും മിണ്ടിയില്ല… !

കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തില്‍ സര്‍ക്കാര്‍ കടുത്ത ധനപ്രതിസന്ധിയിലാണെന്നും അതിനാല്‍ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുകയാണെന്നും ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു.അതിനിടെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ധൂര്‍ത്തുകള്‍ പുറത്തുവരുന്നത്.നേരത്തെ വക്കം പുരുഷോത്തമന്‍ സ്പീക്കറായിരിക്കെ കണ്ണടയുടെ ഫ്രെയിം വാങ്ങിയ വകയില്‍ വലിയ തുക മെഡിക്കല്‍ റീ ഇമ്ബേഴ്സായി കൈപ്പറ്റിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണടയുടെ ഫ്രെയിം വാങ്ങുന്നതിന്റെ പരിധി 5000 രൂപ എന്നാക്കി നിജപ്പെടുത്തിയിരുന്നു.

ഇതേതുടര്‍ന്നാണ് സ്പീക്കര്‍ കണ്ണട വാങ്ങിയതിന് ഫ്രെയിമിന് 4900 രൂപയും ലെന്‍സിന് 45,000 രൂപയും വിലയായി കാണിച്ചിരിക്കുന്നത്.
അയ്യായിരത്തേൽ മുട്ടിക്കാതെ 4999 രൂപ എന്നാക്കിയാൽ വിവാദം ഒഴിവാക്കാം എന്ന് രാമനും കൃഷ്ണനും കൂടി കണക്ക്‌ കൂട്ടി…. !
തീർന്നില്ല…
ഇക്കാലയളവില്‍ മെഡിക്കല്‍ റീ ഇമ്ബേഴ്സായി 4,25000 രൂപയോളം സ്പീക്കര്‍ കൈപ്പറ്റിയിട്ടുള്ളതായും വിവരാവകാശ രേഖയില്‍ പറയുന്നു.
രണ്ട് വർഷം പൂർത്തിയാകുന്നതേ ഒള്ളൂ.. അപ്പോഴേക്കും അസുഗം നാലര ലക്ഷത്തിലെത്തി.ബാക്കിയുള്ള മൂന്ന് വർഷം കഴിയുമ്പോളേക്കും ഇവന്റെയൊക്കെ കീഴ്‌ശ്വാസത്തിനുവരെ ഇവർ കണക്ക്‌ പറഞ്ഞു ജനങ്ങളുടെ കയ്യിൽ നിന്നും പണം മേടിക്കും .
കായൽ ചാണ്ടി പുറത്ത് പോയത് നന്നായി.
അല്ലങ്കിൽ ആ ജീർണ ശരീരത്തെകൂടി കേരള ജനത പരിപാലിക്കേണ്ടി വന്നേനെ….. !!