കണ്ണട നിര്‍ദേശിച്ചത് ഡോക്ടര്‍

കൊച്ചി: വില കൂടിയ കണ്ണട വാങ്ങാന്‍ നിര്‍ദേശിച്ചത് ഡോക്ടറാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അര ലക്ഷം രൂപ മുടക്ക് കണ്ണട വാങ്ങിയതിന്റെ വിവരാവകാശ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സ്പീക്കര്‍ വീശദീകരണവുമായി രംഗത്തെത്തിയത്. ചികിത്സാച്ചിലവ് ധൂര്‍ത്തായി കണക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ സ്പീക്കറെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.

വില കൂടിയത് വാങ്ങിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന എന്ന ഡോക്ടറുടെ നിര്‍ദേശത്താലാണ് വാങ്ങിയത്. എനിക്ക് സെലക്ട് ചെയ്യാന്‍ പറ്റിയത് ഫ്രെയിമാണ്. അതിന് വില കുറവാണ് എന്നും സ്പീക്കര്‍ പറഞ്ഞു.

ഫ്രെയിമിനും ലെന്‍സിനുമായി 49900 രൂപയാണ് സ്പീക്കര്‍ സര്‍ക്കാരില്‍ നിന്നും ചികിത്സായിനത്തില്‍ കൈപ്പറിയത്.