സലിം കുമാറിന്റെ ഈ ഡയലോഗ് സെന്‍സര്‍ ബോര്‍ഡ് കത്തി വച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലെ കത്രിക വെച്ച സീന്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. സലിം കുമാര്‍ അഭിനയിക്കുന്ന ഭാഗത്താണ് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീണത്. സംവിധായകന്‍ തന്നെയാണ് ഫെയ്‌സ്ബുക്കില്‍ കത്രിക വെയ്ക്കാന്‍ പറഞ്ഞു എന്ന് പറഞ്ഞ് ഈ സീന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ക്വീനിലെ ഏറ്റവും കൈയ്യടി നേടിയ കഥാപാത്രങ്ങലിലൊന്നായിരുന്നു സലീം കുമാറിന്റേത്. ഏറെ കാലത്തിനു ശേഷമാണ് സലിം കുമാറിന്റെ ഇത്രയും അനായാസമായ പെര്‍ഫോമന്‍സ് സ്‌ക്രീനില്‍ കാണുന്നത്. ഏതാണ്ട് വിന്റേജ് സലിം കുമാര്‍ ആയി അദ്ദേഹം ഈ സിനിമയിലൂടെ മാറുന്നു എന്നായിരുന്നു പൊതുവേ ഉള്ള അഭിപ്രായം. എന്തായാലും സലിം കുമാറിന്റെ ഈ അരമിനിറ്റുള്ള ഡയലോഗ് സെന്‍സര്‍ ബോര്‍ഡ് വെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ….

ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ ഒരു പറ്റം പുതുമുഖങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഒരു കാമ്പസ് സിനിമ എന്ന് തോന്നിപ്പിക്കും വിധത്തിലായിരുന്നു സിനിമയുടെ എല്ലാ പരസ്യങ്ങളും. അരങ്ങിലും അണിയറയിലും ഒരു പറ്റം പുതുമുഖങ്ങളെ നിറച്ചുള്ള പരീക്ഷണം. എന്തയാലും തീയേറ്ററില്‍ ക്വീനിന് മികച്ച പ്രതികരണമാണ് ലഭിച്ചത്