സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന് നവ സാരഥികള്‍

ബെന്നി പരിമണം

ന്യൂയോര്‍ക്ക്: ക്രൈസ്തവ ദര്‍ശനങ്ങളെ മുന്‍ നിര്‍ത്തി പ്രാവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി  പുതിയ നേതൃത്വം ചുമതലയേറ്റു. ക്രൈസ്തവ സംഗീത മേഖലയിലെ അനുഗ്രഹീത കലാകാരന്മാര്‍ ഒത്തു ചേര്‍ന്നുള്ള സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കുന്നതിനായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2018-2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയാണ് ഇപ്പോള്‍ നിലവില്‍ വന്നത്. ക്രിസ്ത്യന്‍ മ്യൂസിക്ക് ഗ്രൂപ്പ്, ക്രിസ്ത്യന്‍ ചാരിറ്റി സംഘടനകള്‍, ക്രൈസ്തവ മീഡിയ എന്നിവയെ ഒരു കുടക്കീഴില്‍ അണി നിരത്തി പ്രവര്‍ത്തന പന്ഥാവില്‍ മാതൃകാപരമായ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുന്‍ വര്‍ഷങ്ങളിലും സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്ട്‌സ് നടത്തിയിട്ടുണ്ട്. വിവിധ സംഘടനകളെ ഒത്തു ചേര്‍ന്നുള്ള നവീനമായ ഈ കാല്‍വെയ്പ്പ് ഇത്തരത്തില്‍ ആദ്യമാണ് എന്ന സവിശേഷതയും സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിനുണ്ട്.

 ഏഴു വര്‍ഷം മുന്‍പ് നിലവില്‍ വന്ന ഈ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ലാജി തോമസ് പുതിയ ഭരണ സമിതിയുടെ ചെയര്‍മാനും ബോര്‍ഡ് ഡയറക്ടറുമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മറ്റ് ഭാരവാഹികള്‍: ജോര്‍ജ് മാത്യു(പ്രസിഡന്റ്), ഫിലിപ്പ് കെ.മാത്യു(വൈ.പ്രസിഡന്റ്, ജോമോന്‍.പി.വര്‍ഗ്ഗീസ്(സെക്രട്ടറി), സാബു ജേക്കബ്(ട്രഷറര്‍), സാം തിരുവല്ല(ഈവന്റ് കോര്‍ഡിനേറ്റര്‍), ജേക്കബ് തോമസ് (പി.ആര്‍.ഓ.$ സോഷ്യല്‍ അഫയേഴ്‌സ് കോര്‍ഡിനേറ്റര്‍), ജോയല്‍ സകറിയ(മീഡിയ& കമ്മ്യൂണിക്കേഷന്‍സ്, യു.എസ്.എ.), സജി തോമസ്( റീജണല്‍ കോര്‍ഡിനേറ്റര്‍, ഇന്‍ഡ്യ), ബെന്നി പരിമണം(മീഡിയ& കമ്മ്യൂണിക്കേഷന്‍സ്, മിഡില്‍ ഈ ബോര്‍ഡ് മെംബേഴ്‌സ്-ചാക്കോ മാത്യു, ജോര്‍ജ്ജ് ശാമുവേല്‍ കമ്മിറ്റി അംഗങ്ങള്‍-വിന്‍സ് മോന്‍ തോമസ്, പ്രസാദ് നായര്‍, റിനു വര്‍ഗ്ഗീസ്, സോണി വര്‍ഗ്ഗീസ്.

 നോര്‍ത്ത് അമേരിക്ക ആസ്ഥാനമാക്കി രൂപം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകുവാന്‍ താല്‍പര്യമുള്ളവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടന സ്വാഗതം ചെയ്യുന്നു. മലയാള ക്രൈസ്തവ മേഖലയിലെ വിവിധ സംഘടനകളെ ഒരുമിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങലുകള്‍ നല്‍കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ലാജി തോമസ്-516-849-0368

ജോര്‍ജ്ജ് മാത്യു- 267- 884-3767

ജോമോന്‍ പി. വര്‍ഗ്ഗീസ്-347-952-0710