കുറഞ്ഞ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 ന് അവസാനിക്കും

ന്യൂയോര്‍ക്ക്: ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ കുറഞ്ഞ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ഫറന്‍സിലെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ കമ്മിറ്റി ഭദ്രാസന ജനങ്ങളോട് ആഹ്വാനം ചെയ്തു.

2017 ലെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവസാന ദിവസം വരെ കാത്തിരിക്കാതെ റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കണം. കഴിഞ്ഞ വര്‍ഷം അവസാന ദിവസം റജിസ്ട്രര്‍ ചെയ്യാന്‍ അഭൂതപൂര്‍വ്വമായ നിരക്ക് അനുഭവപ്പെട്ടപ്പോള്‍ കംപ്യൂട്ടര്‍ റജിസ്ട്രറിങ് സിസ്റ്റം മുഴുവന്‍ സാവധാനത്തിലായി. അതുകൊണ്ട് കുറെപ്പേര്‍ക്കെങ്കിലും കുറഞ്ഞ നിരക്ക് ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ല.

നേരത്തെ റജിസ്റ്റര്‍ ചെയ്താലുള്ള മറ്റൊരു പ്രയോജനം കോണ്‍ഫറന്‍സ് വേദിയോടുചേര്‍ന്നുള്ള മുറികള്‍ കിട്ടാനുള്ള സാധ്യതയാണ്.

ഫസ്റ്റ് കം, ഫസ്റ്റ് സേര്‍വ്‌സ് അടിസ്ഥാനത്തിലായതുകൊണ്ട് അവസാന നിമിഷം വരെ റജിസ്‌ട്രേഷനായി കാത്തിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന മുറികള്‍ ദൂരെയുള്ള ഫേസ് രണ്ടിലാവാനും സാധ്യതയുണ്ട് എന്നു ഭാരവാഹികള്‍ അറിയിച്ചു.

ഇടവക സന്ദര്‍ശനങ്ങളും അറിയിപ്പുകളും കൊണ്ട് ഒട്ടനവധി പേര്‍ ദിവസേന റജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ശുഭോദാക്തമാണെന്ന് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് ഡാനിയല്‍ പറഞ്ഞു.