വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റി കുടുംബസംഗമം വര്‍ണ്ണശബളമായി

എ.സി. ജോര്‍ജ്ജ്

ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബ സംഗമവും ആഘോഷപരിപാടികളും അതീവ ഹൃദ്യവും വര്‍ണ്ണശബളവുമായി. ഫെബ്രുവരി 3-ാം തീയതി വൈകുന്നേരം മിസൗറി സിറ്റിയിലെ സെന്‍റ് ജോസഫ്സ് സീറോ മലബാര്‍ കാത്തലിക് ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു കുടുംബസംഗമ ആഘോഷ പരിപാടികള്‍. ജൂലിയായുടെ പ്രാര്‍ത്ഥന ഗാനത്തെ തുടര്‍ന്ന് റോണ്‍സി ജോര്‍ജ്ജ് ആമുഖ പ്രസംഗം നടത്തി. എ.സി. ജോര്‍ജ്ജ് കുടുംബസംഗമ ആഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതമാശംസിച്ച് സംസാരിച്ചു. റോഷന്‍, മിഷാല്‍ എന്നിവര്‍ എം.സി.മാരായിരുന്നു. ബിനു സക്കറിയ, ഷീബ ജോര്‍ജ്ജ്, എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.

കുടുംബസംഗമ ആഘോഷങ്ങളെ ആകര്‍ഷകവും അവിസ്മരണീയവുമാക്കിയ വൈവിദ്ധ്യമേറിയ കലാപ്രകടനങ്ങളായ നൃത്ത നൃത്ത്യങ്ങള്‍, ലളിതഗാനങ്ങള്‍, പുതിയതും പഴയതുമായ ചലച്ചിത്രഗാനങ്ങള്‍ എല്ലാം അതീവ ഹൃദ്യവും ആനന്ദകരവുമായിരുന്നു. വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ മുതിര്‍ന്നവരും, കൊച്ചുകലാകാരന്മാരും കലാകാരികളുമായ അബിഗെയില്‍, അയന, ഹെലന, ജോവീറ്റാ, ലേഹാ, ലില്ലി, മീരാബെല്‍, നിക്കോള്‍, റ്റേജാ, ഐറിന്‍ ലിവിയ, മരിയ, ഐലിന്‍, സിയാന്‍, സേവി, ബിയ, ആഷ്ലി, ജസ്റ്റീന, സ്നേഹ, സന്തോഷ്, ബിജിനോസ്, തുടങ്ങിയവരാണ് വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചത്. മഞ്ജു മനോജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. ഷിബു ജോണ്‍, വാട്ടര്‍ഫോര്‍ഡ് മലയാളി കമ്മ്യൂണിറ്റിയിലെ പുതിയ കുടുംബാംഗങ്ങളെ സദസ്സിനു പരിചയപ്പെടുത്തി. റോണ്‍സി ജോര്‍ജ്ജ്, സണ്ണി ജോസഫ് എന്നിവര്‍ പുതിയ വാളന്‍റിയര്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയക്കു ചുക്കാന്‍ പിടിച്ചു. ഡൈജു, ജീമോന്‍, ജോഷി, ജോബിന്‍സ്, ബിനു തുടങ്ങിയവരുടെ ചെണ്ടമേളം അരങ്ങു കൊഴുപ്പിച്ചു. ഡൈജു മുട്ടത്ത് വിഭവസമൃദ്ധമായ അത്താഴസദ്യക്ക് നേതൃത്വം നല്‍കി.