ജോർജ്കുട്ടിയുടെ ദുരൂഹ മരണം കൊലപാതകം

ഇടുക്കി: ജില്ലാ സഹകരണ ബാങ്ക് കാഷ്യർ തൊമ്മന്‍കുത്ത് പാലത്തിങ്കൽ ജോർജ്കുട്ടി യുടെ ദുരൂഹ മരണം കൊലപാതകമെന്ന് പോലീസ്. പ്രതി കാളിയാർ സ്വദേശി സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് റബർത്തോട്ടത്തിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ ജീവനക്കാരനാണ് ജോര്‍ജ്കുട്ടി.