താന്‍ സ്വര്‍ഗീയ ഭവനത്തിലേയ്ക്കുള്ളയാത്രയിലാണെന്നു പോപ്പ് എമരിറ്റസ് ബെനഡിക്‌ട് പതിനാറാമന്‍

വത്തിക്കാന്‍ സിറ്റി: ജീവിതം അവസാനിക്കാറായി… ശരീരം കൂടുതല്‍ ദുര്‍ബലമായി. ജീവിതം അവസാനിക്കാറായി, താന്‍ സ്വര്‍ഗീയ ഭവനത്തിലേയ്ക്കുള്ളയാത്രയിലാണെന്നു പോപ്പ് എമരിറ്റസ് ബെനഡിക്‌ട് പതിനാറാമന്‍.

ഇറ്റാലിയന്‍ ദിനപത്രമായ കോറിയേരെ ഡെല്ല സെറയിലെ പത്രപ്രവര്‍ത്തകന്‍ മാസിമോ ഫ്രാങ്കോയുടെ പേരില്‍ അയച്ച കത്തിലാണു ബനഡിക്‌ട് പതിനാറാമന്‍ തന്റെ ശാരീരികാവശതകളെ കുറിച്ചു സൂചിപ്പിച്ചത്. 90 വയസുകാരനായ അദ്ദേഹം പരിപൂര്‍ണ വിശ്രമത്തിലാണ്. സ്ഥാനമൊഴിഞ്ഞതിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് ബനഡിക്‌ട് മാര്‍പാപ്പ ജീവിതം അവസാനിക്കാറായെന്ന വെളിപ്പെടുത്തലുമായി കത്തയച്ചത്.

പാപ്പ അഞ്ച് വര്‍ഷം മുമ്പാണ് സ്ഥാനത്യാഗം നടത്തിയത്.

എനിക്ക് ലഭിച്ചതെല്ലാം മഹത്തരമായ ദാനങ്ങളാണ്. ആളുകളുടെ സ്നേഹവും പരിചരണവും സ്വപ്നം കാണുന്നതിനെക്കാള്‍ അധികമായി തനിക്ക് ലഭിച്ചെന്നും ബനഡിക്‌ട് പതിനാറാമന്‍ പറഞ്ഞു. 2013 ഫെബ്രുവരി 13 നു നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തിലാണ് അദ്ദേഹം വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചത്. ഫെബ്രുവരി 28 ന് ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.