ഗ്രാന്റ് കോളര്‍ ബഹുമതി നല്‍കി മോദിക്ക് ആദരം

റാമല്ല: സമാധാനപൂര്‍ണ്ണമായ മാര്‍ഗത്തിലുടെ സ്വതന്ത്ര പലസ്തീന്‍ എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുമെന്നും മോദി അറിയിച്ചു. റാമള്ളയില്‍ പലസ്തീന്‍ പ്രസിഡന്റ് മെഹബൂബ് അബ്ബാസുമായി കൂടികാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നരേന്ദ്ര മോദിയ്ക്ക് പലസ്തീനില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ഗ്രാന്‍ഡ് കോളര്‍ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീന്‍ ബഹുമതി പ്രധാനമന്ത്രിക്ക് പലസ്തീന്‍ പ്രസിഡന്റ മെഹബൂബ അബ്ബാസ് സമ്മാനിച്ചു. ഒരു വിദേശ നേതാവിന് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഇത്.ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യപടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തിയത്. വൈകിട്ട് ആറരക്ക് യു.എ.ഇ സന്ദര്‍ശനത്തിനായി അബുദാബിയിലെത്തുന്ന മോദിയെ കിരീടവകാശി വിമാനത്താവളത്തില്‍ സ്വീകരിക്കും. യു.എ.ഇക്കു ശേഷം ഒമാനും സന്ദര്‍ശിച്ച് തിങ്കളാഴ്ച മോദി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യയില്‍ നിന്ന് പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.