അടുത്തത് അഗസ്ത്യാര്‍കൂടത്തിന്റെ നെഞ്ചത്തേക്ക്….. !!

അടുത്തത് അഗസ്ത്യാര്‍കൂടത്തിന്റെ നെഞ്ചത്തേക്ക്….. !

ഒരു തലമുറയുടെയും അവർ ജീവിക്കുന്ന ഭൂമിയുടെയും നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാമൂഹ്യ വിരുദ്ധരായ കുറച്ച് മത ജീവികളെ എന്ത് ചെയ്യണം….

അഗസ്ത്യാര്‍കൂടത്തിലേക്ക് വ്യക്തിയുടെ നേതൃത്വത്തില്‍ യാത്ര അനുവദിക്കാനാവില്ലെന്നു വനംവകുപ്പ്…

അതീവ പാരിസ്ഥിതി ലോല പ്രദേശമായ അഗസ്ത്യാര്കൂടം മനുക്ഷ്യന്റെ പാദസ്പർശം പോലും പതിയാൻ പാടില്ലാത്ത സ്ഥലം എന്നാണ് യുനെസ്‌കോ രേഖപ്പെടുത്തിയിരിക്കുന്നത്…

ഇടിച്ചു കേറി അങ്ങോട്ട്‌ ദൈവത്തെ പ്രീതിപ്പെടുത്താൻ പോകുന്നത് ഏത് മത ജീവിയായാലും തടയണം…

ആ ഭൂപ്രദേശമാണ് വലുത്…

അല്ലാതെ ഭൂമിക്ക് ഭാരമായ മതജീവികളല്ല… !!

ശിവരാത്രി ആഘോഷത്തിനായി 200 സന്യാസിമാരോടൊപ്പം വനത്തിനുള്ളില്‍ പ്രവേശിക്കുന്നതിനാണു സര്‍ക്കാരിനോടു അനുവാദം ചോദിച്ചത്.

അബതുപേര്‍ വീതമുള്ള നാലു സംഘങ്ങളായി ആളുകളെ അഗസ്ത്യാര്‍കൂടം വനത്തിനുള്ളില്‍ കൊണ്ടുപോകാന്‍ 2015 ല്‍ അഗസ്ത്യാര്‍കൂടം സ്വദേശിയായ ജയകുമാര്‍ നായര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇതിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞവര്‍ഷവും ആളുകളെ കൊണ്ടുപോയി.

ഈവര്‍ഷവും ഇപ്രകാരം കൊണ്ടുപോകാന്‍ അപേക്ഷ നല്‍കിയപ്പോഴാണു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എതിര്‍പ്പറിയിച്ച്‌ വനംവകുപ്പു സെക്രട്ടറിക്കു കത്തു നല്‍കിയത്….

യുനെസ്‌കോ കഴിഞ്ഞ വർഷം രേഘാമൂലം മൂന്നാറിന്റെയും അഗസ്ത്യാർകൂടത്തിന്റെയും കാര്യത്തിൽ കേരള സർക്കാരിന് മുന്നറിയിപ്പ് നല്കിയതാണ്…

അതുകൊണ്ടാണ് ഈ കൊല്ലം അനുമതി നിഷേധിച്ചത്..

അനുമതി നിഷേധിച്ചതിനെതിരേ ജയകുമാര്‍ നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും സന്യാസിമാരെ കൊണ്ടുപോയിരുന്നില്ലെന്നും ഇത്തവണ അനുമതി നിഷേധിച്ചപ്പോഴാണു പുതിയ അവകാശവാദം ഉന്നയിക്കുന്നതെന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

ഒരാളില്‍ നിന്നു 2000 രൂപ മുതല്‍ ഇയാള്‍ ഫീസ് വാങ്ങുന്നതായും വനംവകുപ്പ് ആരോപിക്കുന്നു.

അതിനിടെ, പരമ്ബരാഗതമായി തങ്ങളാണിവിടെ പൂജ ചെയ്ുന്നതയെന്നും മറ്റാളുകള്‍ക്കു അതിനുള്ള അവകാശമില്ലെന്നും പരാതിപ്പെട്ടു ആദിവാസി പ്രതിനിധികളും ഇന്നലെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടനത്തിന്റെ മറവിലുള്ള ഇത്തരം കൈയേറ്റങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാട് വനംവകുപ്പ് ഇന്നലെ ഹൈക്കോടതിയില്‍ സ്വീകരിച്ചു.

ജൈവവൈവിധ്യത്തിന്റെ കലവറയായ അഗസ്ത്യാര്‍ വനത്തിനുള്ളില്‍ സംഘമായി പ്രവേശിക്കാന്‍ സ്വകാര്യ വ്യക്തിക്കു തുടരനുമതി നല്‍കുന്നതു വനസംരക്ഷണ നിയമത്തിനു വിരുദ്ധമായതിനാല്‍ 2015 ലെ ഉത്തരവ് റദ്ദാക്കണമെന്നു സര്‍ക്കാരിനോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

സര്‍ക്കാരിന്റെ നിലപാടു രേഖാമൂലം അറിയിക്കാന്‍ ആവശ്യപ്പെട്ട കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്കു മാറ്റി.

ചൊവ്വാഴ്ചയാണു ശിവരാത്രി.

സര്‍ക്കാര്‍ തീരുമാനം വനംവകുപ്പ് ലംഘിക്കുകയാണെന്നു കാട്ടി ജയകുമാര്‍ നെടുമങ്ങാട് കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്.

എല്ലാ വര്‍ഷവും ശിവരാത്രി മുതല്‍ 60 ദിവസത്തോളം ദിവസം 100 പേര്‍ക്കു വീതം മലകയറാന്‍ അനുമതി നല്‍കാറുണ്ട്.

തിരുവനന്തപുരത്തു നിന്നു 70 കിലോമീറ്റര്‍ അകലെ തമിഴ്നാട് അതിര്‍ത്തിയിലാണു അഗസ്ത്യാര്‍കൂടം.

മകരവിളക്കുമുതല്‍ ശിവരാത്രി വരെ സന്ദര്‍ശനത്തിനു വനംവകുപ്പ് എല്ലാവര്‍ഷവും പ്രത്യേകപാസ് അനുവദിക്കാറുണ്ട്.

യുനെസ്കോ കക്ഷി ചേർന്നാൽ തീർത്ഥാടനം തടയുകയേ കോടതിക്ക് വഴിയുള്ളൂ…

ജോളി ജോളി