ജയിംസുകുട്ടി സേവ്യര്‍ (ടോമിച്ചന്‍-63) നിര്യാതനായി

പാലാ: പുലിയന്നൂര്‍ പൊക്കംതകിടിയേല്‍ ജയിംസുകുട്ടി സേവ്യര്‍ (ടോമിച്ചന്‍-63, സെന്‍റ് ജൂഡ് മെഡിക്കല്‍സ് ഉടമ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പത്തിന് പൈങ്ങുളം സെന്‍റ് മേരീസ് പള്ളിയില്‍.

പരേതന്‍ ചങ്ങനാശേരി ചീരംഞ്ചിറ പുല്ലുകാട്ട് കുടുംബാംഗം. ഭാര്യ ഷേര്‍ളി (സൗത്ത് ഇന്ത്യന്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥ). മക്കള്‍: ഷെറിന്‍ (കാനഡ), റോഷിന്‍ (ഫെഡറല്‍ ബാങ്ക്, ആലുവ). മരുമകന്‍: ജേക്കബ് കാക്കാംതോട്ടില്‍ കോന്നി (കാനഡ). ഫാ. ആന്‍റണി പുല്ലുകാട്ട് (യുഎസ്എ) സഹോദരനാണ്