ജോര്‍ജി വര്‍ഗീസ് : ഫൊക്കാനയുടെ നേതൃത്വപാടവത്തില്‍ നിന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ളോറിഡ ചാപ്റ്റര്‍ സെക്രട്ടറി പദത്തിലേക്ക്

ഫ്‌ളോറിഡ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങളുടെ അമരത്ത് ഫൊക്കാനായുടെ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാനും .ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫ്‌ലോറിഡാ ചാപ്റ്റര്‍ സെക്രട്ടറി ആയി നിയമിതനായ ജോര്‍ജി വര്‍ഗീസ് സാമൂഹ്യ സംഘടന പ്രവര്‍ത്തന പഥങ്ങളില്‍ നില്‍ക്കുമ്പോള്‍ ആണ് അപ്രതീക്ഷിതമായി മീഡിയ രംഗത്തേക്ക് വരുന്നത്.സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുവാനാണന് താല്പര്യമെങ്കിലും പ്രാദേശിക മാധ്യമ പ്രവര്‍ത്തനങ്ങളില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ഒരു ഭാരിച്ച ഉത്തരവാദിത്വം കൂടി കൈവന്നിരിക്കുന്നു.ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുതിയ കമ്മിറ്റി പ്രഖ്യാപിച്ച “സ്‌റ്റെപ്പ് “പദ്ധതി ,റൗണ്ട് ടേബിള്‍ മീറ്റിങ്ങുകള്‍ ഒക്കെ അമേരിക്കയിലെ സാംസ്കാരിക സംഘടനകള്‍ക്കും സഹകരിക്കുവാനും ഒരു കൂട്ടായ പ്രവര്‍ത്തനത്തിന് അമേരിക്കയിലെ മലയാളികളെ സജ്ജമാക്കുവാനും സാധിക്കും.ഫ്‌ളോറിഡയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ എല്ലാം സൗഹാര്‍ദ പരമാണ്.അതുകൊണ്ട് മീഡിയ പ്രവര്‍ത്തനവും നല്ല തരത്തില്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കും.മികവുറ്റ ഒരു കമ്മിറ്റി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്നത് പ്രാദേശിക മീഡിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുമെന്നും ജോര്‍ജി വര്‍ഗീസ് പ്രസ്താവനയില്‍ അറിയിച്ചു .

പത്തനംതിട്ട ജില്ലയില്‍ കവിയൂര്‍ സ്വദേശിയായ ജോര്‍ജി വര്‍ഗീസ് വൈ എം സി എ യിലൂടെ ആണ് സാമൂഹ്യ സംഘടനാ രംഗത്തു പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് .ഇന്‍ഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം എസ് ഡബ്ലിയു കഴിഞ്ഞ ശേഷമാണു പൊതുപ്രവര്‍ത്തത്തില്‍ കൂടുതല്‍ ഇടപെടുന്നതു .
എം എസ് ഡബ്ല്യൂവിനു ശേഷം ഹാരിസണ്‍ ആന്‍ഡ് ക്രോസ്സ്ഫീല്‍ഡീല്‍ ലേബര്‍ ഓഫീസറായി ജോലി നേടി. ഇത്തരുണത്തിലാണ് ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലൊപ്‌മെന്റ് എന്ന സംഘടനയു മായി ചേര്‍ന്നു ഗ്രാമവികസന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കിടപ്പാടമില്ലാത്ത സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ ബോധവാന്മരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.

കവിയൂര്‍ വൈ എം സി എ സെക്രട്ടറി ,പ്രസിഡന്റ്,സബ് റീജിയന്‍ തിരുവല്ല ചെയര്‍മാന്‍ ,ഫൊക്കാനാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍,അസ്സോസിയേറ്റ് ട്രഷറാര്‍ ,ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ,2014 16 ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മോത്സുകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് . ഫ്‌ളോറിഡ സ്‌റ്റേറ്റ് ഗവണ്മെന്റിന്റെ സാമൂഹ്യ വികസന വിഭാഗത്തില്‍ ജോലി ചെയ്യുന്നു