ഫൊക്കാന പ്രസിഡന്റ് 2018- 2020: മാധവന്‍ ബി. നായര്‍ക്ക് ന്യൂജേഴ്‌സി സംഘടനകളുടെ ശക്തമായ പിന്തുണ

ന്യൂജേഴ്‌സി: ജൂലൈയില്‍ നടത്തുന്ന ഫിലഡല്‍ഫിയ കണ്‍വന്‍ഷനോടനുബന്ധിച്ചു 20182020 കാലയളവിലെ ഫൊക്കാന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ മാധവന്‍ ബി നായര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നതായി ന്യൂജേഴ്‌സിയിലെ പ്രമുഖ സംഘടനകളായ മഞ്ച്, നാമം, കെ സി എഫ് ഭാരവാഹികള്‍ സംയുക്തമായി പ്രസ്താവിച്ചു.

സാമൂഹ്യ, സാസ്കാരിക, വ്യവസായ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തനപാടവവും വിജയവും കൈമുതലായുള്ള മാധവന്‍ നായര്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നതിലൂടെ ഫൊക്കാന ശക്തിപ്പെടുമെന്നും നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഉന്നമനത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും മഞ്ച് വക്താവ് സജിമോന്‍ ആന്റണി, നാമം പ്രസിഡന്റ് മാലിനി നായര്‍ , കെ സി എഫ് പ്രസിഡന്റ് കോശി കുരുവിള എന്നിവര്‍ പറഞ്ഞു.

മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഫൊക്കാനയ്ക്കു ന്യൂജേഴ്‌സിയില്‍ ഒരു ആസ്ഥാനവും 2020ഇല്‍ മികച്ച ഒരു കണ്‍വന്‍ഷനുമാണ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ ഫൊക്കാന തിരെഞ്ഞെടുപ്പില്‍ മാധവന്‍ നായരുടെ ടീം വിജയിച്ചിരിന്നുവെങ്കിലും നിലവിലെ പ്രസിഡന്റ് തമ്പി ചാക്കോയ്ക്ക് വേണ്ടി അദ്ദ്‌ദേഹം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി ഫൊക്കാനയില്‍ ഐക്യം നിലനിര്‍ത്തി. അടുത്ത കാലയളവിലെ പ്രസിഡന്റ് മാധവന്‍ നായരായിരിക്കും എന്ന ധാരണയില്‍ ഫൊക്കാന നേതാക്കള്‍ എത്തിച്ചേര്‍ന്നു.