സുരാജ് പാടിയ ‘ന്റെ ശിവനേ’ പാട്ട് കേള്‍ക്കാന്‍ ലാലേട്ടന്‍

കുട്ടന്‍ പിള്ളയുടെ ശിവരാത്രിയില്‍ സുരാജ് വെഞ്ഞാറന്മൂട് പാടിയ ‘ന്റെ ശിവനേ’ എന്നു തുടങ്ങുന്ന പാട്ടുകേള്‍ക്കാന്‍ മോഹന്‍ലാലെത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കി ഗാനത്തിന്റെ ടീസര്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പാട്ടുകേട്ട ശേഷം മോഹന്‍ലാല്‍ സുരാജിനെയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും അനുമോദിക്കുന്നതും വീഡിയോയിലുണ്ട്.

ചിത്രത്തിന്റെ രണ്ടാം വീഡിയോ ടീസറാണിത്. നേരത്തെ പുറത്തിറങ്ങിയ ചക്ക പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. സുരാജ് വെഞ്ഞാറന്മൂട് ആലപിച്ച ‘എന്റെ ശിവനെ’എന്ന ഗാനം മോഹന്‍ലാലാണ് റിലീസ് ചെയ്തത്. ഇന്ന് വൈകിട്ട് മുഴുവന്‍ ഗാനം പ്രേക്ഷകരിലേക്കെത്തും.

ചിത്രത്തില്‍ കേരളത്തിലെ അവസാന കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജെത്തുന്നത്. സയനോരയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ജീന്‍ മാര്‍ക്കോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.