ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് മലപ്പുറത്തേക്ക് തിരിച്ചു

സേലം: ഷെഫിന്‍ ജെഹാനുമായുള്ള വിവാഹം സുപ്രീം കോടതി ശരിവെച്ചതിന് പിന്നാലെ ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്ത് മലപ്പുറത്തേക്ക് തിരിച്ചു. ഇന്ന് വൈകിട്ടാണ് ഷെഫിന്‍ ജെഹാന്‍ സേലത്തെത്തിയത്. തുടര്‍ന്ന് ഹാദിയ പഠിക്കുന്ന കോളജിലെത്തി പ്രിന്‍സിപ്പളിനെ കണ്ടു. ഇവിടെ നിന്ന് അനുമതി വാങ്ങി ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് തിരിച്ചു.

ഇന്ന് രാത്രിയോടെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് കരുതുന്നത്. നാളെ മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ രാവിലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.