വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജഴ്‌സി പ്രോവിന്‍സിന്റെ പുതിയ ഭരണസമിതി ശ്രീ .പിന്റോ കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജഴ്‌സി പ്രോവിന്‍സിന്റെ 20182020 ലേക്കുള്ള പുതിയ ഭരണസമിതി ശ്രീ .പിന്റോ കണ്ണമ്പള്ളിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. തങ്കമണി അരവിന്ദനാണ് പുതിയ ചെയര്‍പേഴ്‌സണ്‍

മാര്‍ച്ച് അഞ്ച് ഞായറാഴ്ച ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐകകണ്‌ഠേൃന തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പു കമ്മീഷണര്‍ ശ്രീ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ സുഗമമായി പൂര്‍ത്തിയാക്കി പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു

മുന്‍ ഗ്ലോബല്‍ ചെയര്‍മാനും അഡ്വൈസറി ബോര്‍ഡ് മെംബറുംകൂടിയായ ശ്രീ.ഡോ. ജോര്‍ജ് ജേക്കബ് പുതിയ ഭരണ സമിതി അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു അധികാരമേല്‍പിച്ചു

20182020 ലേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് ഭരണസമിതി ചുവടെ :
തങ്കമണി അരവിന്ദന്‍ (ചെയര്‍പേഴ്‌സണ്‍) . പിന്റോ കണ്ണമ്പള്ളില്‍ (പ്രസിഡന്റ്), വിദ്യ കിഷോര്‍ (സെക്രട്ടറി), ശോഭ ജേക്കബ് (ട്രഷറര്‍) , ഡോ.ഗോപിനാഥന്‍ നായര്‍ (വൈസ് ചെയര്‍മാന്‍), സുധീര്‍ നമ്പ്യാര്‍ ( വൈസ് ചെയര്‍മാന്‍), ഷീല ശ്രീകുമാര്‍ ( വൈസ് ചെയര്‍പേഴ്‌സണ്‍) ) , ഫിലിപ്പ് മാരേട്ട് (വൈസ് പ്രസിഡന്റ്) , ജിനേഷ് തമ്പി ((വൈസ് പ്രസിഡന്റ്), മിനി ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), തോമസ് മൊട്ടക്കല്‍ (ബിസിനസ് ഫോറം പ്രസിഡന്റ് ), ഷൈനി രാജു (വനിതാ ഫോറം പ്രസിഡന്റ് ), എലിസബത്ത് അമ്പിളി കുര്യന്‍ (വനിതാ ഫോറം സെക്രട്ടറി), രാജന്‍ ചീരന്‍ ( കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്) , ജേക്കബ് ജോസഫ് (കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ) , സോബിന്‍ ചാക്കോ (ചാരിറ്റി ഫോറം പ്രസിഡന്റ്) , ജിനു അലക്‌സ് (ചാരിറ്റി ഫോറം സെക്രട്ടറി ) , ഡോ ഷിറാസ് യൂസഫ് (ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ), ബിനു മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്) , അഡ്വൈസറി ബോര്‍ഡ് മെംബേര്‍സ് (ഡോ ജോര്‍ജ് ജേക്കബ് , ഡോ സോഫി വില്‍സന്‍, ഡോ ടി വി ജോണ്‍ ), തിരഞ്ഞെടുപ്പു കമ്മീഷണര്‍ (ജോണ്‍ തോമസ്),

ജനറല്‍ ബോഡി മീറ്റിംഗില്‍ മുന്‍ ഭരണസമിതിയില്‍ സെക്രട്ടറി ചുമതല നിറവേറ്റിയിരുന്ന പിന്റോ കണ്ണമ്പള്ളില്‍ സദസിനു മുന്‍പാകെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ട്രഷറര്‍ ശോഭ ജേക്കബ് ട്രഷറര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു സംസാരിച്ചു

പ്രവര്‍ത്തനോല്‍ഘാടന ചടങ്ങുകളുടെ ഭാഗമായി നടന്ന ഉത്ഘാടന ചടങ്ങില്‍ ഡോ സോഫി വില്‍സണ്‍ ആയിരുന്നു എം സി ചുമതല നിറവേറ്റിയത് . പരിപാടികളുടെ ആമുഖമായി നടന്ന സ്വാഗത പ്രസംഗത്തില്‍ വൈസ് പ്രസിഡന്റ് ജിനേഷ് തമ്പി ചടങ്ങില്‍ പങ്കെടുത്ത എല്ലാ അതിഥികളെയും ഊഷ്മളമായി സ്വാഗതം ചെയ്തു . പിന്നീട് ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ , പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സംയുക്തതമായി നിലവിളക്കിനു തിരിനാളം കൊളുത്തി 2018 2020 പ്രവര്‍ത്തനോല്‍ഘാടന ചടങ്ങുകള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു

മുന്‍ ചെയര്‍മാനും , ഇപ്പോഴത്തെ ബിസിനസ് ഫോറം പ്രസിഡന്റ്‌റുമായ ശ്രി. തോമസ് മൊട്ടക്കല്‍ ഐക്യത്തിന്‍ന്റെയും ഒരുമയുടെയും കാഹളം മുഴക്കി മുന്‍വര്‍ഷങ്ങളില്‍ ണങഇ ന്യൂജേഴ്‌സി കാഴ്ചവെച്ച ഒരുമയുടെ സന്ദേശം വരും വര്‍ഷങ്ങളിലും നിലനില്‍ക്കേണ്ട ആവശ്യകതയില്‍ ഊന്നി യോഗത്തില്‍ സംസാരിച്ചു .

ചെയര്‍പേഴ്‌സണ്‍ തങ്കമണി അരവിന്ദന്‍ പുതിയ കമ്മിറ്റിക്കു വിജയാശംസകള്‍ നേരുന്നതിനൊപ്പം , താന്‍ പ്രസിഡന്റ് ആയിരുന്ന മുന്‍ കമ്മിറ്റിയില്‍ തനിക്കു അകമഴിഞ്ഞ് പിന്തുണ നല്‍കിയ എല്ലാ കമ്മിറ്റി അംഗങ്ങളെയും പേരെടുത്തു പറഞ്ഞു നന്ദി പ്രകാശിപ്പിച്ചു .ഐക്യത്തിന്റെ നേര്‍കാഴ്ചയായി ന്യൂജേഴ്‌സി പ്രൊവിന്‍സ് മറ്റു വേള്‍ഡ് മലയാളീ കൌണ്‍സില്‍ പ്രൊവിന്‍സുകള്‍ക്കു മാതൃകയാവുകയും, ഓഗസ്റ്റില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ആതിഥ്യമരുളാന്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിനെ പ്രവര്‍ത്തന മികവിന്റെ മികവില്‍ തെരഞ്ഞെടുത്തില്‍ തങ്കമണി അരവിന്ദന്‍ അഭിമാനവും രേഖപ്പെടുത്തി

പുതിയതായി സ്ഥാനോഹരണം ചെയ്ത പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളില്‍ തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തില്‍ നന്ദി രേഖപെടുത്തിയതിനു ശേഷം പുതിയ ഭരണസമിതിയില്‍ താന്‍ വിഭാവനം ചെയുന്ന കര്‍മ്മപദ്ധതികളുടെ വിശദമായ രൂപരേഖ സദസിനു മുന്‍പാകെ അവതരിപ്പിച്ചു.

മലയാളി സമൂഹത്തിനും പ്രത്യേകിച്ച് അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറയുടെ ക്ഷേമത്തിനും , നാട്ടില്‍ നിന്നും കുടിയേറി അമേരിക്കയില്‍ വരുന്ന മലയാളികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും പരിഹരിക്കാനുള്ള നൂതനമായ പദ്ധതികളും , വനിതകളുടെ ക്ഷേമത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വൈവിധ്യമായ പ്രോഗ്രാമുകളും , നാട്ടിലെ നിര്‍ധനരും , നിരാലംബര്‍ക്കും കൈത്താങ്ങായി പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന പരിപാടികളും മുന്‍നിര്‍ത്തി പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളില്‍ അവതരിപ്പിച്ച മാര്‍ഗരേഖ സദസ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

പ്രവാസി മലയാളികളുടെ നന്മയ്ക്കും ക്ഷേമത്തിനുമായും, അമേരിക്കയില്‍ വളര്‍ന്നുവരുന്ന നമ്മുടെ പുതിയ തലമുറ ഉത്തമ പൗരന്മാരായി വളര്‍ന്നു വരുന്നതിനും ഉതകും വിധം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പരിപാടികള്‍ക്കും പിന്റോ കണ്ണമ്പള്ളില്‍ വ്യക്തിപരമായും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പേരിലും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു

പുതിയ ഭരണസമിതിക്ക് ആശംസകളും ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് അനിയന്‍ ജോര്‍ജ്(ഗഇഇചഅ പ്രസിഡന്റ്), ജോണ്‍ സ ക്കറിയ (മുന്‍ ണങഇ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍), ജെയിംസ് ജോര്‍ജ് (ഗഅചഖ പ്രസിഡന്റ്) , ജയ് കുളമ്പില്‍ (മുന്‍ ഗഅചഖ പ്രസിഡന്റ്), മാലിനി നായര്‍ (പ്രമുഖ നര്‍ത്തകിയും,മുന്‍ ഗഅചഖ പ്രസിഡന്റ്) , അനില്‍ പുത്തന്‍ചിറ (ജസ്റ്റിസ് ഫോര്‍ ഓള്‍ ട്രഷറര്‍,മുന്‍ ണങഇ ചഖ പ്രൊവിന്‍സ് സെക്രട്ടറി ), റോയ് മാത്യു (ഗമിഷ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍,മുന്‍ ഗഅചഷ പ്രസിഡന്റ്),അജിത് കുമാര്‍ ഹരിഹരന്‍ (മുന്‍ ഗഅചഖ വൈസ് പ്രസിഡന്റ്),ഡോ സുജ ജോസ് (ങഅചഖ പ്രസിഡന്റ്), സജിമോന്‍ ആന്റണി (മുന്‍ ങഅചഖ പ്രസിഡന്റ് ), ഫ്രാന്‍സിസ് തടത്തില്‍ (മുന്‍ ദീപിക പത്രം ബ്യുറോ ചീഫ്) , മധു രാജന്‍ (കജഇചഅ നാഷണല്‍ പ്രസിഡന്റ്) , സുനില്‍ ട്രൈ സ്റ്റാര്‍ ( മീഡിയ ലോജിസ്റ്റിക്, ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ് മാസിക) , രാജന്‍ ചീരന്‍ ( മിത്രാസ് ഗ്രൂപ്പ് ,ഫഌവഴ്‌സ് ചാനല്‍) , മധു ചെറിയേടത് (ഗഒചഖ ), നീന സുധീര്‍ (ഗഋഅച ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു

അമേരിക്കന്‍ മാധ്യമരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ സുനില്‍ ട്രൈ സ്റ്റാര്‍ ( മീഡിയ ലോജിസ്റ്റിക്, ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ് മാസിക), രാജു പള്ളത് (ഏഷ്യാനെറ്റ് ), മധു രാജന്‍ (കജഇചഅ നാഷണല്‍ പ്രസിഡന്റ്) , രാജന്‍ ചീരന്‍ (ഫഌവഴ്‌സ് ചാനല്‍) എന്നിവര്‍ ചടങ്ങില്‍ സജീവസാന്നിധ്യമായിരുന്നു. സോബിന്‍ ചാക്കോ ഫോട്ടോഗ്രാഫി , ഫിലിപ്പ് മാരേട്ട് (കേരള വിഷന്‍) സൗണ്ട് സിസ്റ്റം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ചടങ്ങില്‍ പങ്കെടുത്ത എല്ലാ വനിതകളെയും പുഷ്പാഹാരം നല്‍കി ആദരിച്ചത് വ്യത്യസ്ത ദൃശ്യാനുഭവമായി

ഗായകന്‍ സിജി ആനന്ദ് തനതായ ശൈലിയില്‍ ശ്രുതിമധുരമായ ഗാനാലാപനത്തിലൂടെ സദസിനെ ത്രസിപ്പിച്ചു

ഡോ ഗോപിനാഥന്‍ നായര്‍ , ശ്രീ അനിയന്‍ ജോര്‍ജ് എന്നിവര്‍ പരിപാടിയുടെ നടത്തിപ്പിനായി എഡിസണ്‍ ഹോട്ടലില്‍ വേദി സംഘടിപ്പിക്കുന്നതിനും , ഹാള്‍ സജീകരണത്തിനും നേതൃത്വം കൊടുത്തു . നിഷാദ് ബാലന്‍ ചടങ്ങിനായുള്ള ഹാളിലെ എല്ലാ ഒരുക്കങ്ങളിലും സജീവമായി പങ്കെടുത്തു

സെക്രട്ടറി വിദ്യ കിഷോര്‍ വോട്ട് ഓഫ് താങ്ക്‌സ് രേഖപ്പെടുത്തി ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചതിനു ശേഷം റോയല്‍ ഇന്ത്യ കാറ്ററിംഗ് ഗ്രൂപ്പ് ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടിക്രമങ്ങള്‍ക്കു തിരശീല വീണു

വാര്‍ത്ത ജിനേഷ് തമ്പി

Picture2

Picture3

Picture

Picture

Picture