പർവതങ്ങളും മാറ്റൊലി കൊള്ളുന്നു (പുസ്തക പരിചയം )

അശ്വതി ശങ്കർ

ലോകത്തൊരു ഒരു സഹോദരനും
തന്റെ സഹോദരിയെ നഷ്ടപ്പെട്ട
പ്പോൾ ഇത്ര തീവ്രമായി വേദനിച്ചു
കാണില്യ… ഇത്ര തീവ്രമായി മരണം
വരെ കാത്തിരുന്നു കാണില്യ.
അഫ്ഗാനിസ്ഥാനിലെ ഷാദ് ബാഗ്
ഗ്രാമത്തിൽ ജീവിച്ച പത്തു വയസു
കാരനായ അബ്ദുള്ളയും മൂന്നു
വയസുകാരി പരി യും തമ്മിലുള്ള
തീവ്ര ബന്ധത്തിന്റെ തകർച്ചയും….
അനന്തമായ കാത്തിരുപ്പും…
അതാണീ നോവൽ ..
അതിനിടയിലൂടെ കടന്നു പോവുന്ന
കാലവും സ്വന്തമായി വ്യക്തിമുദ്ര
പതിപ്പിച്ചു കടന്നു പോവുന്ന കുറേ
മനുഷ്യരും. പരി ഒടുവിൽ അബ്ദു
ള്ളയുടെ മകൾ പരി യിലൂടെ അവിടെ
എത്തിച്ചേരുന്നുണ്ട്. പക്ഷേ.. താൻ
ഇത്രയും കാലം പിടയുന്ന ചങ്കോടെ
കാത്തിരുന്ന പരിയെ (സഹോദരി) ഓർ
ത്തെടുക്കാൻ പറ്റാത്ത വിധത്തിൽ
ഓർമ്മശക്തി നഷ്ടപ്പെട്ട അവസ്ഥയി
ലേക്ക് അബ്ദുള്ള കൂപ്പ് കുത്തി വീണി
രുന്നു…
അഫ്ഗാനിസ്ഥാന്റെ മരുഭൂമിയുടെ
ചുട്ടുപൊള്ളുന്ന തീവ്രതയും
മഞ്ഞുമൂടിയ മലനിരകളുടെ സൗന്ദര്യ
വും ,കാബൂൾ നഗരത്തിന്റെ പ്രൗഡിയും
കബാബുകളുടെ രുചിയും വാക്കുകളിലൂടെ
വാങ്മയ ചിത്രം നിർമ്മിക്കുന്ന ഖാലിദ്
ഹൊസൈനി യുടെ എഴുത്തിന്റെ മാസ്മ
രി കത എടുത്തു പറയാതെ വയ്യ.
ഇംഗ്ലീഷിലുള്ള അവതരണ ശൈലിയുടെ
ഭംഗി ഒട്ടും ചോർന്നു പോവാതെ ശ്രീമതി
രമാ മേനോൻ വരച്ചു ചേർത്തിരിക്കുന്നു
ഷാദ് ബാഗ് എന്ന എഴുത്തുകാരൻ സൃഷ്ടിച്ച
ഗ്രാമത്തിൽ നിന്ന് തുടങ്ങി കാബൂൾ, പാരിസ്,
സാൻഫ്രാൻസിസ് കൊ, ഗ്രീസ് എന്നിവിടങ്ങ
ളിലൂടെ നോവൽ വികസിക്കുന്നു.
ജീവിതത്തിൽ ഏറ്റവും സുന്ദരവും
സന്തോഷകരവുമെന്നു കരുതി നാം ചേർത്തു
പിടിക്കുന്ന മിക്കതും വളരെ ദുർബലവും
എളുപ്പത്തിൽ നമ്മിൽ നിന്ന് നഷ്ടപ്പെടുന്ന
വയുമാണ്.

( AND THE MOUNTAINS ECHOED
പർവതങ്ങളും മാറ്റൊലി കൊള്ളുന്നു.. )
KHALED HOSSEINI
മലയാള വിവർത്തനം ഡിസി ബുക്സ്
വില ₹ 450