35 C
Kochi
Thursday, March 28, 2024
50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം

50 കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് പാസ്‌പോര്‍ട്ട് നിര്‍ബന്ധം; വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സര്‍ക്കാര്‍

Web Desk

Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പ എടുക്കുന്നതിന് പാസ്‌പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു. ഇത്ര വലിയ തുക വായ്പ എടുക്കുന്നവര്‍ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ബാങ്കിന് കൈമാറണമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് കുമാര്‍ അറിയിച്ചു. പിഎന്‍ബി തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

ബാങ്കില്‍ നിന്നും വന്‍തുക വായ്പ ആയി തട്ടിയെടുത്ത് രാജ്യം വിടുന്നത് തടയാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അറിയിച്ചു. നിലവില്‍ 50 കോടി രൂപയ്ക്ക് മുകളില്‍ വായ്പയുള്ള വ്യക്തികളില്‍ നിന്നും 45 ദിവസത്തിനകം പാസ്‌പോര്‍ട്ടിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് വിശദംശങ്ങള്‍ കൈമാറാത്ത പക്ഷം ബാങ്ക് അധികൃതര്‍ക്ക് നടപടിയെടുക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു.

നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ, ജതിന്‍ മേത്ത തുടങ്ങിയവര്‍ ബാങ്കുകളില്‍ നിന്ന് വന്‍ തുക തട്ടിപ്പ് നടത്തിയാണ് വിദേശത്തേക്ക് കടന്നത്. ഇവരെ ഇതുവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാന്‍ അന്വേഷണ ഏജനസിക്കോ സര്‍ക്കാറിനോ കഴിഞ്ഞിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം