ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ മാര്‍ച്ചു 11 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ ഇരിജഡപ്പള്ളി ശ്രീ പത്മനാഭന് നമ്പൂതിരി , കക്കാട്ട് മന ശ്രീ ശശിധരന് നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ലക്ഷാര്‍ച്ചന.
നൂറുകണക്കിന് ഹൈന്ദവ വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ അക്ഷരലക്ഷം മന്ത്രങ്ങളുരുവിട്ട് വിഷ്ണു സഹസ്രനാമവും മറ്റു കീര്‍ത്തനങ്ങളാലും രാവിലെ 8.30 ന് ആരംഭിക്കുന്ന കൃഷ്ണപൂജ ലക്ഷാര്‍ച്ചന, കലാശാഭിഷേകം താളമേളാദികളോടുകൂടിയ പ്രദിക്ഷണം, ഉച്ചപൂജ എന്നിവയോടു
കൂടി 11.30 ന് സമ്പന്നമാവുന്നു.
ഈ അസുലഭ അനുഭൂതിയിലേക്ക് എല്ലാവരേയും ക്ഷേത്രം
പ്രസിഡന്റ് ഉൃ. ബിജു പിള്ള ക്ഷേത്രാഘോഷ കമ്മറ്റിക്കു വേണ്ടി ക്ഷണിച്ചു. പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള മണ്ഡപത്തില്‍ നടക്കുന്ന
ആരോഗ്യത്തിനും സന്തോഷത്തിന്നും സമാധാനത്തിനും സമൃദ്ധിക്കും വിജയം കൈവരിക്കാനും ഉതകുന്ന ദിവ്യമായ കലാശാഭിഷേകത്തിലും ലക്ഷാര്‍ച്ചനയിലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ എത്രയും നേരത്തേ തന്നെ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടുക .
സമ്പല്‍ സമൃദ്ധിക്കായുള്ള ഈ മഹത് സംരംഭം വിജയപ്രദമാക്കുവാന്‍ എല്ലാ ഭക്തജനങ്ങളേയും ദൈവീക നാമത്തില്‍ സവിനയം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ബിജു പിള്ള 8322473411, സോണിയാ ഗോപന് 4095157223.
ശങ്കരന്‍കുട്ടി, IPCNA, ഹൂസ്റ്റന്‍