ഫോമാ  പ്രഥമ സൗത്ത് ഈസ്റ് റീജിയണൽ സാംസ്‌കാരിക സംഗമം  ജൂൺ ഒൻപതിന് അറ്റലാന്റായിൽ

മിനി നായർ അറ്റ്‌ലാന്റാ 

അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ പ്രഥമ സൗത്ത് ഈസ്റ് റീജിയണൽ സാംസ്‌കാരിക സംഗമം  ജൂൺ ഒൻപതിന് അറ്റലാന്റായിൽ നടക്കുമെന്ന് ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാൻ അറിയിച്ചു .ഫോമയെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റീജിയനിലുള്ള എല്ലാ മലയാളി സംഘടനകളെയും കോർത്തിണക്കിയ ഒരു സാംസ്കാരികോത്സവത്തിനാണ് ജൂൺ ഒൻപതിന് അറ്റലാന്റയിൽ വേദിയൊരുങ്ങുന്നത്.  ഇതോടനുബന്ധിച്ചു യുവജനങ്ങളുടെ  സാമൂഹ്യാവബോധത്തെ ഉയർത്തുകയും   കലാ സാംസ്‌കാരിക മൂല്യങ്ങളെ  പ്രചോദിപ്പിക്കുകയും ,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് സൗത്ത് ഈസ്റ്റ്‌ റീജിയണൽ യുവജനോത്സവം കൂടി  സംഘടിപ്പിക്കുകയാണ്

യുവപ്രതിഭകൾക്ക് പങ്കാളിത്തത്തിനു പ്രാധാന്യം നൽകിക്കൊണ്ട് അരങ്ങേറുന്ന ഈ സാംസ്കാരിക സംഗമത്തിൽ  മലയാളി യുവതയുടെ  സൃഷ്ടി വൈഭവങ്ങൾ കലയുടെ വർണ്ണ വിസ്മയങ്ങൾ തീർക്കുമെന്ന്   സൗത്ത് ഈസ്റ് റീജിയണൽ കൺവൻഷൻ എന്ന സാംസ്കാരിക  സംഗമം കൺവീനർ തോമസ് ഈപ്പൻ (സാബു) അറിയിച്ചു. അറ്റലാന്റയിലെ  എല്ലാ മലയാളികളുടേയും നിസ്വാർത്ഥമായ സഹായ സഹകരണങ്ങൾ ഈ കലാ മാമാങ്കത്തിന്റെ വിജയത്തിനായി ഉണ്ടാവണമെന്നു  ഗാമയുടെ മുൻ പ്രസിഡന്റ് കൂടിയായിരുന്ന അദ്ദേഹം സ്നേഹപൂർവ്വം അഭ്യർത്ഥിച്ചു.

സൗത്ത് ഈസ്റ് റീജിയണൽ കൺവൻഷണ് വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരു കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട് .കോ കൺവീനർ ആയി പ്രവൃത്തിക്കുന്ന  ബിനു കാസിം അറ്റലാന്റായിൽ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമാണ് .ഗാമയുടെ അംഗവും ,അറ്റലാന്ടയിലെ പൊതുപരിപാടികളുടെ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വവുമായ ബിനു കാസിമിന്റെ പ്രവർത്തനം ഫോമാ യുവജനോത്സവത്തിനു മുതൽക്കൂട്ടായിരിക്കും.മാധ്യമ പ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമായ മിനി നായർ വുമൺ ചെയർ ആയി പ്രവർത്തിക്കുന്നു.അറ്റലാന്റായിലെ യുവജനതയുടെ കലാ മേള ഏറ്റവും വിജയപ്രദമാക്കുവാൻ തന്നാലാകുന്ന എല്ലാ സഹായവും മിനി നായർ വാഗ്ദാനം ചെയ്തു. കൾച്ചറൽ കൺവീനർ ആയി സാമൂഹ്യപ്രവർത്തകയായ  ശ്രീദേവി രഞ്ചിത്തും പ്രവർത്തിക്കുന്നു .ഫോമയുടെ അറ്ലാന്റാ സാംസ്കാരികോത്സവത്തെ ഏറ്റവും മികച്ചതാക്കുവാൻ ഈ റീജിയണിലെ എല്ലാ മലയാളി സംഘടനകളുടെയും ആത്മാർത്ഥമായ  സഹകരണം ഉണ്ടാകണമെന്ന് ഫോമാ  സൗത്ത് ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡന്റ് റെജി ചെറിയാനും റീജിയണൽ വൈസ് പ്രസിഡണ്ട് ഇലെക്ട് തോമസ് കെ ഈപ്പനും സംയുകതമായി അഭ്യർത്ഥിച്ചു .

ഈ സാംസകാരിക സംഗമത്തിന്റെ ലാഭവിഹിതത്തിന്റെ ഒരു പകുതി അറ്റലാന്റയുടെ സ്വന്തം കലാപ്രതിഭയെ അമേരിക്കൻ ദേശീയ തലത്തിലേക്ക് പങ്കെടുപ്പിക്കുന്നതിനായും മറു പകുതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്നു കൺവീനർ  അറിയിച്ചു.