കുലംകുത്തി ശ്രീധരനെ നാടുകടത്തുക.

റോയ് മാത്യു

ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് കൊച്ചി മെട്രോയുടെ നിർമ്മാണ ത്തിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവന്റെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഉൾപ്പടെയുള്ള കലാപരിപാടികൾ നടത്തിയിരുന്നു.
ശ്രീധരനെ ഒഴിവാക്കുന്നത് 10 ശതമാനം കമ്മീഷനടിക്കാൻ വേണ്ടി എന്നായിരുന്നു വി.എസ് അച്ചുതാനന്ദൻ , കൊടിയേരി ബാലകൃഷ്ണൻ തുടങ്ങിയ സദാ സദ് വിചാരം മാത്രമുള്ള നേതാക്കളുടെ അഭിപ്രായം. –
പ്രതിപക്ഷത്തിരിക്കുമ്പോ സിപിഎമ്മിന് ഇ. ശ്രീധരൻ ഗാന്ധിജിയുടെ കൊച്ചച്ഛൻ – അവർ ഭരണത്തിൽ വന്നപ്പോ ശ്രീധരൻ വെറും ഏഴാംകുലി !
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ രൂപരേഖ ശ്രീധരന്റെ നേതൃത്വത്തിലാണ് DMRC – തയ്യാറാക്കിയത്. പിന്നീട് ശ്രീധരന്റെ നേതൃത്വത്തിൽ പുതുക്കിയ രൂപരേഖയും മറ്റും തയ്യാറാക്കി 2017 നവംബറിൽ സർക്കാരിന് നല്കി. പിന്നെ ഒന്നും നടന്നില്ല – മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന് അനുമതിയും കിട്ടിയില്ല –
അതിനർത്ഥം ശ്രീധരനെ ചവിട്ടി പുറത്താക്കി 10 % കമ്മീഷനടിക്കാനുള്ള ഏർപ്പാടിന് പിണറായി സർക്കാർ കളമൊരുക്കുകയായിരിക്കുമെല്ലോ – ‘
പണ്ടു പറഞ്ഞ ന്യായമെല്ലാം വിഴുങ്ങുന്നത് CPM ന് ശീലമായിക്കഴിഞ്ഞു. _ എന്നും പതിവിതാണ്.
6728 കോടി ചെലവു വരുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ 10% കമ്മീഷൻ അടിക്കുന്നതിനോട് കോമ്രേഡ് പി. രാജീവിന്റെ അഭിപ്രായം എന്താണെന്ന് ഇതുവരെ കേട്ടിട്ടില്ല – ന്യായീകരണ തൊഴിലാളികൾ ഇത് വരെ തെറി വിളിയുമായി അവതരിച്ചും കണ്ടില്ല’ – ശ്രീധരൻ ജപ്പാന്റെ ചെരുപ്പു നക്കിയാണെന്ന് പറഞ്ഞു തുടങ്ങിയാൽ കാര്യങ്ങൾ എളുപ്പമായി. സാമ്രാജ്യത്യ ഏജന്റ്, വഷളൻ, അഴിമതിക്കാരൻ, ഇടനിലക്കാരൻ എന്നിങ്ങനെ വിളിച്ചുതുടങ്ങട്ടെ – മൂപ്പീന്നിന് 86 വയസായി, കാര്യ പ്രാപ്തി കുറവാണെന്ന മട്ടിൽ ന്യായീകരണങ്ങൾ വന്നു തുടങ്ങി.-

ലൈറ്റ് മെട്രോ കരാറില്‍ സര്‍ക്കാര്‍ ഒപ്പിടാത്തതിനാല്‍ പണി തുടങ്ങാന്‍ കഴിയാതെ വന്നു എന്ന് പറയുമ്പോള്‍ എന്തുകൊണ്ട് ഒപ്പിട്ടില്ല എന്ന ചോദ്യം ഉയരും. ലളിതമായ ഉത്തരം തേടിയാല്‍ ചെന്നെത്തുക ഇരുപതോ മുപ്പതോ ശതമാനം കമ്മീഷന്‍ തുകയിലാകും അത് ചെന്നെത്തുക. ശ്രീധരന്റെ നേതൃത്വത്തില്‍ ഡിഎംആര്‍സി ചെയ്ത പണിയിലൊക്കെ അടങ്കല്‍ തുകയെക്കാള്‍ 15 മുതല്‍ 20 ശതമാനം വരെ തുക കുറച്ച് മാത്രമേ ചെലവായുള്ളൂ. ആ സ്ഥിതിക്ക് 6728 കോടിയുടെ ലൈറ്റ് മെട്രോ പദ്ധതിയില്‍ ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയാല്‍ കിട്ടുന്ന ന്യായമായ കമ്മീഷന്‍ എന്തിന് വേണ്ടെന്ന് വെക്കണം. വിപ്ലവം കൊണ്ടുവരാൻ കമ്മീഷൻ അനിവാര്യമാണ്. കമ്മീഷൻ അടിച്ചോണ്ട് പോകാൻ ബൂർഷ്യാ സി തക്കം പാർത്തിരിക്കയാണല്ലോ? അതു കൊണ്ട് സഖാക്കൾ ജാഗരൂകരായിരിക്കണം – വർഗീയ ശക്തികൾ ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർക്കുന്നതു പോലെ , ശ്രീധരനെപ്പോലെയുള്ള അഞ്ചാം പത്തികൾ തൊഴിലാളിവർഗത്തിന് കിട്ടാനുള്ള കമ്മീഷൻ തട്ടിത്തെറിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ നാം പട നയിക്കണം – കുലം കുത്തി ശ്രീധരനെ നാടുകടത്താൻ സഖാവ് രാജീവിന്റെ നേതൃത്വത്തിൽ ഒരു മനുഷ്യച്ചങ്ങല പിടിക്കാൻ തയ്യാറെടുക്കട്ടെ!

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ