സേവ്യര്‍ തേലക്കാടിന്റെ മരണത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: കപ്യാരുടെ കുത്തേറ്റ് മരിച്ച മലയാറ്റൂര്‍ പള്ളി വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ചുള്ള രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

‘മലയാറ്റൂര്‍ ഇല്ലിത്തോട് മേഖലയില്‍ ജാതി, മത, പാര്‍ട്ടി ഭേദമന്യേ ജനങ്ങളെ സംഘടിപ്പിച്ചു പാറമട മാഫിയക്കെതിരെ സമരം നയിച്ച ആളായിരുന്നു ഫാ. തേലക്കാട്. അദ്ദേഹത്തിന്റെ ദാരുണ മരണത്തിനു പിന്നില്‍ പാറമട ലോബിയുടെ കറുത്ത കൈകള്‍ ഉണ്ടോ എന്നതും അന്വേഷിക്കപ്പെടണം’ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജയശങ്കര്‍ പറയുന്നു.ഏതു നിലയ്ക്കും, അന്വേഷണം കപ്യാര്‍ ജോണിയില്‍ ആരംഭിച്ചു ജോണിയില്‍ തന്നെ അവസാനിക്കേണ്ടതല്ല. കാതുളളവര്‍ കേള്‍ക്കട്ടെ. എന്നാണ് ജയശങ്കര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.