ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

ആരാധകര്‍ക്ക് കിടിലന്‍ സര്‍െ്രെപസ് നല്‍കാനൊരുങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ്. ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും വിലയേറിയ താരമായ അനസ് എടത്തൊടികയെ സ്വന്തമാക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ തുടങ്ങിയത്. അനസുമായി മാനേജ്‌മെന്റ് പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കാന്‍ അനസിനും ഏറെ താല്‍പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ താരമായിരുന്നു അനസ്. എന്നാല്‍ പരിക്ക് കാരണം താരത്തിന് ഐഎസ്എല്ലില്‍ കളിക്കാനായില്ല. താരലേലത്തില്‍ ഏറ്റവും വലിയ തുകയ്ക്കാണ് ജംഷഡ്പൂര്‍ അനസിനെ സ്വന്തമാക്കിയത്. അനസിന്റെ വരവ് പ്രതിരോധ നിരയില്‍ ബ്ലാസ്‌റ്റേഴ്‌സിന് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അനസിനെ കൂടാതെ മലയാളി താരങ്ങളായ അബ്ദുല്‍ ഹാക്കുവുവിനേയും സക്കീര്‍ എം.പിയെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.