ആകാശ് തില്ലങ്കേരിയാണ് ശുഹൈബിന്റെ വെട്ടിക്കൊന്നത് എന്ന് പറയാൻ പോലീസിന്റെ കയ്യിൽ എന്ത് തെളിവുണ്ട് ?

സുനിത ദേവദാസ്

ആകാശ് തില്ലങ്കേരിയാണ് ശുഹൈബിന്റെ വെട്ടിക്കൊന്നത് എന്ന് പറയാൻ പോലീസിന്റെ കയ്യിൽ എന്ത് തെളിവുണ്ട് ?

ആകാശ് പോലീസ് പിടിയിലായിട്ട് ഇന്നേക്ക് 24 ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു . എല്ലാവരും ആകാശിനെ കൈവിട്ടു കഴിഞ്ഞു . പാർട്ടി പോലും . ആകാശ് തന്നെയാണ് പ്രതിയെന്നു പാർട്ടി നേതാക്കൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു .

ഒരു ചെറുപ്പക്കാരനെ ഒരു തെളിവും കിട്ടാതെ പ്രതിയായി മുദ്ര കുത്തുന്നത് എങ്ങനെയാണു ?
പാർട്ടി നേതാക്കൾ ആകാശ് തന്നെയാണ് കൊലയാളി എന്ന് പറയുമ്പോഴും അണികൾക്ക് അത് ഉൾക്കൊള്ളാനായിട്ടില്ല . ഒരു സാധാരണ പാർട്ടി പ്രവർത്തകനും ഇതുവരെ ആകാശാണ് കൊലയാളി എന്ന് പറഞ്ഞിട്ടുമില്ല .

ആകാശിനെ പാർട്ടിയിൽ നിന്നും പുറത്താക്കി , ആകാശിന്റെ അച്ഛനും അമ്മയും പാർട്ടി പ്രവർത്തകരാണ് . അവരോട് ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കരുതെന്നു പാർട്ടി പറയുകയും ചെയ്തു .

എം സ്വരാജ് നിയമസഭയിലടക്കം പറഞ്ഞിരിക്കുന്നു ആകാശാണ് പ്രതി എന്ന് .

ആകാശിനു രക്ഷപ്പെടാനുള്ള ഏക വഴിയാണ് സി ബി ഐ അന്വേഷണം . പാർട്ടി അതൊഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു . സർക്കാർ സി ബി ഐ അന്വേഷണത്തിനെതിരെ കോടതിയിൽ പോയിരിക്കുന്നു .

പാർട്ടി ഉത്തരം പറയണം … സർക്കാരും ..

1 . എന്തിനാണ് ആകാശ് ശുഹൈബിന്റെ കൊന്നത് ?
2 . എന്തായിരുന്നു കാരണം ?
3 . കൊല്ലാനുപയോഗിച്ച ആയുധവും ബോംബും മറ്റു സാധനങ്ങളും എവിടുന്നു കിട്ടി ?
4 . ഇത്രയും ദൂരെ പോയി വെട്ടി… വെട്ടി കൊല്ലാനുള്ള പ്രകോപനം എന്തായിരുന്നു ?
5 . ആകാശിനെ പോലീസ് ഓടിച്ചിട്ട് പിടിച്ചതാണോ ആകാശ് സ്വയം കീഴടങ്ങിയതാണോ ?
6 . എങ്ങനെയായിരുന്നു കൊന്നത് ?
7 . ആകാശാണ് കൊലയാളി എന്നതിന് എന്തൊക്കെ തെളിവുകൾ കിട്ടി ?

ഭരണകൂടമേ …ഒരു ചെറുപ്പക്കാരനെ കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് നിങ്ങൾ പീഡിപ്പിക്കുന്നത് , കൊലയാളിയാക്കുന്നത് .

ഫെബ്രുവരി 18 വരെ നമുക്കിടയിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരനാണ് ആകാശ് … ഇപ്പൊ ഒറ്റ കുട്ടി അയാൾക്ക് വേണ്ടി സംസാരിക്കുന്നില്ല …
കൂടപ്പിറപ്പുകൾ സംസാരിക്കുന്നില്ല
അച്ഛനും അമ്മയും പോലും സംസാരിക്കുന്നില്ല
പ്രണയിച്ച പെണ്ണ് സംസാരിക്കുന്നില്ല
പാർട്ടി പ്രവർത്തകർ സംസാരിക്കുന്നില്ല

അതിനാൽ , അതിനാൽ മാത്രം മുകളിൽ ചോദിച്ച ഉത്തരങ്ങൾക്ക് ഉത്തരം കിട്ടുന്നത് വരെ ഞാൻ സംസാരിക്കാൻ തീരുമാനിച്ചു .

മുകളിൽ എഴുതിയ ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരം കിട്ടുമ്പോൾ മാത്രം ആകാശ് കൊലയാളിയാണെന്നു ഞാനും അംഗീകരിക്കും .

അത് വരെ ആകാശിനൊപ്പം … മനുഷ്യാവകാശങ്ങൾക്ക് ഒപ്പം …

പോലീസിന്റെ കള്ളക്കളിക്ക് എതിരെ … ഭരണകൂട ഭീകരതക്കെതിരെ … പാർട്ടിയുടെ ഇരട്ടത്താപ്പിനെതിരെ സംസാരിച്ചു കൊണ്ടേയിരിക്കും .