മഹാരാഷ്ട്രയിലെ കര്‍ഷക സമരം പിന്‍വലിച്ചു; കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷക സമരം പിന്‍വലിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയും സമരക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് സമരത്തിന് പരിഹാരം കണ്ടത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി ഗി​രീ​ഷ് മ​ഹാ​ജ​ന്‍ താ​നെ​യി​ല്‍ എ​ത്തി​യാ​ണ് സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​ക്ക് ക്ഷ​ണി​ച്ച​ത്. സി​പി​ഐഎം ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ അ​ഖി​ല ഭാ​ര​തീ​യ കി​സാ​ൻ സ​ഭ​യാ​ണ് (എ​ബി​കെ​എ​സ്) പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച നാ​സി​ക്കി​ലെ സി​ബി​എ​സ് ചൗ​ക്കി​ൽ​നി​ന്നാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ച്ച​ത്.  ജീ​വി​തം അ​ല്ലെ​ങ്കി​ൽ മ​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യം ഉ‍​യ​ർ‌​ത്തി​യാ​ണ് ക​ർ​ഷ​ക​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ ത​ള്ളു​ന്ന​തി​നു പു​റ​മേ വ​ന​ഭൂ​മി കൃ​ഷി​ക്കാ​യി വി​ട്ടു​ന​ൽ​കു​ക, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർഷ​ക​ർ​ക്ക് ഏ​ക്ക​റി​ന് 40,000 രൂ​പ​വീ​തം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.