കുരിശുമല കച്ചവടത്തിന് മാർത്തോമ്മ സഭയും

റോയ് മാത്യു

സകല സുവിശേഷ തട്ടിപ്പുകാരും നാട്ടിൽ നിന്ന് കാട്ടിലേക്ക് കുരിശ് കൃഷിക്ക് കേറുന്നതറിഞ്ഞ് മാർത്തോമ്മാ സഭയും കുരിശുമല കേറ്റവുമായി രംഗത്തിറങ്ങി. തട്ടിപ്പിനും പിരിവും പുതിയ മേച്ചിൽ പുറങ്ങൾ തേടുകയാണ് ബിഷപ്പുമാരും സഭകളും.
ഇടുക്കി ജില്ലയിൽ ഒരു മാതിരിപ്പെട്ട വനം മുഴുവൻ കുരിശ് വെച്ച് സകല കൊള്ളക്കാരും കയ്യടക്കി ക്കഴിഞ്ഞു.

ഇടുക്കി ജില്ലയില്‍ കുരിശ് സ്ഥാപിച്ച് സര്‍ക്കാര്‍ സ്ഥലം കൈയ്യേറിയത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ റവന്യൂ വകുപ്പിന്റെ കൈവശമില്ല. ജില്ലയില്‍ പത്തിടത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയ്യേറിയതായാണ് സര്‍ക്കാരിന്റെ കൈവശം രേഖയുള്ളത്‍. കല്യാണത്തണ്ടിലെയും പുള്ളിക്കാനത്തെയുമടക്കമുള്ള കൈയ്യേറ്റങ്ങള്‍ സര്‍ക്കാരിന്റെ പക്കൽ രേഖകളില്ലന്ന് ഈയടുത്ത കാലത്ത് വിവരാവകാശ രേഖകൾ ഉദ്ധരിച്ച് കൊണ്ട് മീഡിയാവൺ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇടുക്കി ജില്ലയിലെ നാല് താലൂക്കുകളിലായി 10 സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സ്ഥലം കൈയ്യേറിയത് മാത്രമാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള രേഖയിലുള്ളത്
പീരുമേട് താലൂക്കില്‍ മൂന്ന് സ്ഥലത്ത് കുരിശ് സ്ഥാപിച്ച് രണ്ടരയേക്കര്‍ സ്ഥലം കൈയ്യേറിയിട്ടുണ്ട്. 2014 ജനുവരി 1 ന് ശേഷം പീരുമേട്ടില്‍ ഒരു കുരിശ് ഒഴിപ്പിച്ചു
ഉടുന്പന്‍ചോല താലൂക്കില്‍ പാപ്പാത്തിച്ചോല, മുണ്ടിയെരുമ, എഴുകുംവയല്‍ എന്നിവിടങ്ങളിലാണ് കുരിശു സ്ഥാപിച്ചുള്ള കയ്യേറ്റം ഇതില്‍ മുണ്ടിയെരുമയിലെ സ്ഥലം അളന്ന്
തിട്ടപ്പെടുത്തിയിട്ടില്ല. മറ്റ് രണ്ടിടത്തുമായി അഞ്ചര ഏക്കര്‍ സ്ഥലം കൈയ്യേറി. ദേവികുളം താലൂക്കിലും തൊടുപുഴ താലൂക്കിലും ഓരോ സ്ഥലത്ത് മാത്രമാണ് രേഖകളില്‍
കുരിശ് വെച്ചുള്ള കയ്യേറ്റമുള്ളത്. കയ്യേറിയ ഭൂമിയാകട്ടെ അളന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല.

തിരുവനന്തപുരം ജില്ലയിലെ വെള്ളറട കുരിശുമല യിലെ കുരിശ് കൃഷി കോടതി കേറി ഇറങ്ങുമ്പോഴാണ് മാർത്തോമ്മാ സഭയുടെ തിരുവനന്തപുരം ബിഷപ്പും ഒരു പാതിരിയും പുതിയ ഉഡായിപ്പുമായി ഇറങ്ങിയിരിക്കുന്നത്- പിരിവ് നടത്തി കാശടിക്കാനുള്ള ഓരോ തട്ടിപ്പുകൾ –

.മാർത്തോമ്മാ സഭയുടെ കുരിശുമല തട്ടിപ്പിനായി ഇരകളെ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വായിക്കുക.

വെള്ളറടതീർത്ഥാടനത്തിൻെറ ഭാഗമായി 2018 മാർച്ച് 16 ന് രാവിലെ 7.30 ന് അഞ്ചാം കുരിശിങ്കൽ മാർത്തോമ്മാ സഭയുടെ വിശുദ്ധ കുർബ്ബാന അനുഷ്ടിക്കുന്നു. അഭിവന്ദ്യ ജോസഫ് മാർ ബർന്നബാസ് എപ്പീസ്കോപ്പാ തിരുമേനി മുഖ്യകാർമികത്വം വഹിക്കും. കുരിശുമല തീർത്ഥാടനത്തിൻെറ ഭാഗമായി എല്ലാ എപ്പിസ്‌കോപ്പൽ സഭകളുടെയും ആരാധനകൾ വിവിധ ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

കുരിശുമല സംഗമ വേദിയിൽ നിന്നും ഇരുപത് മിനിറ്റ് നടന്നാൽ അഞ്ചാം കുരിശിൽ എത്താം. എല്ലാവരും 7.15 ന് അവിടെ എത്തണം.

രാവിലെ 9.00 മലമുകളിലും മാർത്തോമ്മാ കുർബ്ബാന ക്രമീകരിച്ചിട്ടുണ്ട്. മലമുകളിലെ കുർബ്ബാനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 7 മണിക്ക് മലകയറുവാനായി സംഗമവേദിയിൽ എത്തണം.

അഞ്ചാം കുരിശിലെ കുർബ്ബാനയ്ക്കു ശേഷം താല്പര്യമുള്ളവർക്ക് തിരുമേനിയോടൊപ്പം മല കയറാവുന്നതാണ്.